കോഴിക്കോട് : ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നതില്‍ കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സുരക്ഷിത ഭക്ഷണവും വെള്ളവും നല്‍കുന്നുവെന്ന് ഉറപ്പ് വരുത്തണം.
ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുന്‍സിപ്പല്‍ സെക്രട്ടറിയും ഗുണ നിലവാരം ഉറപ്പാക്കണം. നടപടികള്‍ സംബന്ധിച്ച് രണ്ടാഴ്ചക്കകം ഇരുവരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
ഈ മാസം 15 വരെ 102 പേര്‍ക്കാണ് ജില്ലയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുകയാണ്.രോഗ ലക്ഷണങ്ങള്‍ കൂടുതലും യുവാക്കളിലാണ്.
ശീതള പാനീയങ്ങള്‍ കുടിക്കുന്നതില്‍ ഉള്‍പ്പെടെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തില്‍ നേരത്തെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക