ന്യൂഡൽഹി : ഇന്ത്യ ഹിന്ദു രാഷ്‌ട്രത്തിലേക്ക് നീങ്ങുന്നത് അംഗീകരിക്കാനാകില്ലെന്ന് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ അധ്യക്ഷൻ മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി . ബാബാ ബാഗേശ്വർ ധാം സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ യാത്രയ്‌ക്കെതിരെയാണ് മൗലാനയുടെ പ്രസ്താവന.
‘ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയുടെ ഈ 160 കിലോമീറ്റർ യാത്രയിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകും. ഈ സന്ദർശനത്തോടെ രാജ്യം ഒരു ഹിന്ദു രാഷ്‌ട്രമായി മാറും . ഇത് തടയണം . മുസ്ലീങ്ങൾ സ്വന്തം മതത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം .
ഇക്കാലത്ത് വിപണിയിൽ ലഭ്യമായ ഹിജാബുകൾ ഫാഷനബിളാണ് . കമ്പനികൾ ആകർഷകമായ ഹിജാബുകളാണ് നിർമ്മിക്കുന്നത്. ഇക്കാലത്ത് മാഷല്ലാഹ് എന്ന് എഴുതിയ ഹിജാബ് പോലും വിപണിയിൽ ലഭ്യമാണ്. ഇത് ഇസ്ലാം വിരുദ്ധമാണ്. ഇസ്‌ലാമിൽ സ്ത്രീകൾക്ക് അവരുടെ വീടിനുള്ളിൽ പോലും പർദ്ദ ധരിക്കാൻ കൽപ്പിച്ചിട്ടുണ്ട്.അതേ രീതിയിൽ വേണം പെരുമാറാൻ ‘ എന്നും മൗലാന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: