കോട്ടയം: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യാന്‍ വിമുഖതയെടുക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയെടുക്കേണ്ടിവരുമെന്നു പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മിഷന് ചെയര്മാന് ശേഖരന് മിനിയോടന്‍. രണ്ടു ദിവസമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പരാതി പരിഹാര അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുക്കേണ്ട സംഭവങ്ങളില്‍ തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും കള്ളക്കേസാണെന്നു ചൂണ്ടിക്കാട്ടി പോലീസുദ്യോസ്ഥര്‍ പരാതി എടുക്കാതിരിക്കുന്ന സംഭവങ്ങള്‍ കമ്മിഷനു മുന്നിലെത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രതിയാകും. ഇതു സംബന്ധിച്ചു കമ്മിഷന് ഉദ്യോഗസ്ഥര്‍ക്കു ബോധവല്‍ക്കരണം നല്‍കിയിട്ടുണ്ടെന്നും ചെയര്മാന് പറഞ്ഞു.
രണ്ടുദിവസമായി നടന്ന പരാതി പരിഹാര അദാലത്തില്‍ 97 പരാതികള്‍ തീര്‍പ്പാക്കി. 20 എണ്ണം മാറ്റിവച്ചു. 117 പരാതികളാണ് ആകെ പരിഗണിച്ചത്. പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മിഷനെ ബന്ധപ്പെടാനുള്ള പുതിയ ഫോണ്‍ നമ്പറുകള്‍
എ സെക്ഷന്‍: 9188916126 ഇ ആന്‍ഡ് ഓഫീസ് സെക്ഷന്‍: 9188916127
പ്രതികരിക്കാൻ ഇവിടെ എഴുതുക: