India

രംചരൺ ദർഗയിൽ പോയത് മറ്റ് മതങ്ങളെ ബഹുമാനിക്കാനെന്ന് ഭാര്യ ; സ്വന്തം വിശ്വാസത്തെ അപമാനിക്കാതെയും മറ്റ് മതത്തെ ബഹുമാനിക്കാമെന്ന് അയ്യപ്പ ഭക്തർ

Published by

ശബരിമലയിൽ പോകാൻ മണ്ഡലവ്രതം നോക്കുന്ന നടൻ രാം ചരൺ കടപ്പ ദർഗ സന്ദർശിച്ചതിൽ വിമർശനം ശക്തമാകുന്നു . സംഗീത സംവിധായകൻ എ ആർ റഹ്മാനാണ് രാം ചരണിനെ ദർഗയിൽ എത്തിച്ചത് .

അയ്യപ്പഭക്തരും രാം ചരണിനെതിരെ രംഗത്ത് വന്നിട്ടുണ്ട് . അതേസമയം വാവരുടെ കഥ പറഞ്ഞ് വിമർശനങ്ങളെ എതിർത്ത് രാം ചരണിന്റെ ദർഗ സന്ദർശനത്തെ ന്യായീകരിച്ച് ഭാര്യ ഉപാസന രംഗത്തെത്തിയെങ്കിലും അയ്യപ്പഭക്തർ അതിന് തക്ക മറുപടി നൽകിയിട്ടുണ്ട് . “വിശ്വാസം ഒരിക്കലും വിഭജിക്കുന്നില്ല, ഇന്ത്യക്കാരെന്ന നിലയിൽ, എല്ലാ മതങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു, നമ്മുടെ ശക്തി ഐക്യത്തിലാണ്. #OneNationOneSpirit #jaihind @AlwaysRamCharan തന്റെ സ്വന്തം (sic) പിന്തുടരുമ്പോൾ മറ്റ് മതങ്ങളെ ബഹുമാനിക്കുന്നു.”എന്നാണ് ഉപാസന കുറിച്ചത് .

എന്നാൽ അതിന് സ്വന്തം വിശ്വാസത്തെ അപമാനിക്കാതെയും മറ്റ് മതത്തെ ബഹുമാനിക്കാം ‘ എന്നായിരുന്നു അയ്യപ്പ ഭക്തർ നൽകിയ മറുപടി . ‘ മറ്റ് മതങ്ങളെ ബഹുമാനിക്കുന്നു എന്നതിനർത്ഥം നിങ്ങൾ ശബരിമലയിൽ പോകാൻ നൊയമ്പ് എടുത്ത് അവരുടെ ദർഗയിൽ പോകുന്നുവെന്നതല്ല . അവരുടെ വിശ്വാസത്തെ അപമാനിക്കാതെയും നമ്മുടെ മതത്തെ മാനിച്ചും നമുക്ക് അവരുടെ മതത്തെ ബഹുമാനിക്കാം. സ്വന്തം വിശ്വാസത്തെ അപമാനിക്കാതെയും മറ്റ് മതത്തെ ബഹുമാനിക്കാം ‘ എന്നായിരുന്നു ഉപാസനയ്‌ക്ക് അവർ നൽകിയ മറുപടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by