Kerala

സിബിഎസ്‌ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ 2024-25 അധ്യയന വർഷത്തെ പരീക്ഷ ടൈംടേബിള്‍ പ്രഖ്യാപിച്ച്‌ സിബിഎസ്‌ഇ. പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 15ന് തുടങ്ങും. 2024നേക്കാള്‍ 23 ദിവസം മുൻപെയാണ് ഇത്തവണ പരീക്ഷ ടൈംടേബിള്‍ പുറത്തിറക്കിയത്.

ടൈംടേബിള്‍ cbse.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഇംഗ്ലീഷ് പരീക്ഷയാണ് പത്താം ക്ലാസുകാർക്ക് ആദ്യം. പത്താം ക്ലാസ് പരീക്ഷ മാർച്ച്‌ 18ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിന് അവസാനിക്കും. പരീക്ഷകള്‍ രാവിലെ 10.30ന് ആരംഭിക്കും. പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി കൂടുതല്‍ സമയം ലഭിക്കുന്നതിനാണ് നേരത്തെ തീയതി പ്രഖ്യാപിച്ചതെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by