ന്യൂദൽഹി : പതിനൊന്നാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ മീറ്റിംഗിൽ (എഡിഎംഎം പ്ലസ്) പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്ച ലാവോസിന്റെ തലസ്ഥാനമായ വിയൻ്റിയാനിൽ എത്തി. വാട്ടേ ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ ലാവോ ദേശീയ പ്രതിരോധ ഡെപ്യൂട്ടി മന്ത്രി മേജർ ജനറൽ പാസിത് തിയെങ്തം സ്വീകരിച്ചു.
മലേഷ്യ, ലാവോസ്, ചൈന എന്നീ മൂന്ന് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചയിൽ സിംഗ് പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് ലാവോസിലെ ഇന്ത്യൻ സമൂഹത്തിലെ ഒരു കൂട്ടം ആളുകളുമായി അദ്ദേഹം സംവദിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിവിധ പ്രാദേശിക, അന്തർദേശീയ സുരക്ഷാ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മറ്റ് പ്രതിനിധികളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകളും ഉണ്ടാകും. അതിനായി കാത്തിരിക്കുന്നുവെന്നും ദൽഹിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പ്രതിരോധ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: