ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. എഐഎഡിഎംകെ, പിഎംകെ, ബിജെപി നേതാക്കള്‍ നല്‍കിയ വിവിധ ഹര്‍ജികളിലാണ് കോടതി ഉത്തരവ്. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെയും പോലീസിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്ത് ഇത്തരത്തില്‍ വ്യാജമദ്യം ഒഴുകിയിട്ടും സര്‍ക്കാരും പോലീസും അറിഞ്ഞില്ലെന്ന വാദം ഞെട്ടിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.
കള്ളക്കുറിച്ചിയില്‍ പോലീസ് കണ്ണടച്ചതാണ് ഇത്രയും വലിയ ദുരന്തത്തിന് കാരണം. ഇത് സമൂഹത്തിനുള്ള മുന്നറിയിപ്പ് കൂടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിന് ഒരാഴ്ച മുമ്പ് വ്യാജമദ്യ വില്പനയെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ദുരന്തം ഉണ്ടാകില്ലായിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ജൂണിലുണ്ടായ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ 68 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക