പനാജി: ഗോവന്‍ ചലച്ചിത്ര മേളയില്‍ ഇന്ന് സ്വാതന്ത്ര്യ വീര സവര്‍ക്കര്‍ ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.
മേളയിലെ ആദ്യ ഫീച്ചര്‍ ഫിലിമായാണ് വീര സവര്‍ക്കര്‍ കാണികളുടെ മുന്നിലേക്കെത്തുന്നത്. രണ്‍ദീപ് ഹൂഡ സംവിധാനം ചെയ്ത സിനിമ സവര്‍ക്കറുടെ ത്യാഗോജ്വല ജീവിതം ഒരിക്കല്‍ക്കൂടി ജനങ്ങളിലെത്തിക്കും. ചിത്രത്തില്‍ ഹൂഡ ശരീഭാരം വലിയ അളവില്‍ കുറച്ച് സവര്‍ക്കറായി എത്തി ഏറെ ശ്രദ്ധ നേടിയിരുന്നു. പഞ്ചിമിലെ ഐനോക്സില്‍ രാവിലെ 11 മണിക്കാണ് പ്രദര്‍ശനം. തുടര്‍ന്ന് രണ്‍ദീപ് ഗൂഡ അടക്കമുള്ളവര്‍ കാണികളുമായും സംവദിക്കും. ഇന്ന് വൈകിട്ട് നാലുമണിക്ക് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ഭ്രമയുഗം ഐനോക്സ് പഞ്ചിമില്‍ പ്രദര്‍ശിപ്പിക്കും. ഏറെ ശ്രദ്ധ നേടിയ വിധു വിനോദ് ചോപ്ര സംവിധാനത്തില്‍ ഒരുങ്ങിയ ഹിന്ദി ചിത്രം 12ത് ഫെയില്‍ ഇന്ന് രാത്രി ഐനോക്സില്‍ പ്രദര്‍ശനമുണ്ട്. ബ്ലസി സംവിധാനം ചെയ്ത മലയാള സിനിമ ആടുജീവിതം 28ന് അവസാന ദിനത്തില്‍ പ്രദര്‍ശിപ്പിക്കും.
ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിര്‍വഹിച്ചു. ഭാരതീയ സിനിമാ മേഖലയിലെ ഇതിഹാസങ്ങളായ മുഹമ്മദ് റഫി, രാജ് കപൂര്‍, ആക്കിനേനി നാഗേശ്വര്‍ റാവു, തപന്‍ സിന്‍ഹ എന്നിവര്‍ക്ക് ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ ആദരവര്‍പ്പിച്ചു. ഇവരുടെ സംഭാവനകള്‍ കണക്കിലെടുത്ത് പ്രത്യേക സ്റ്റാമ്പുകളും പുറത്തിറക്കി. വിവിധ ഭാരതീയ ഭാഷകളിലെ സിനിമാ താരങ്ങളും അണിയറ പ്രവര്‍ത്തകരും അണിനിരന്ന ഉദ്ഘാടന പരിപാടിയില്‍ ശ്രീശ്രീ രവിശങ്കര്‍, ബീഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി സഞ്ജയ് ജാജു, ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രശസ്ത സംവിധായകന്‍ ശേഖര്‍ കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഉദ്ഘാടനം ചടങ്ങിനോട് അനുബന്ധിച്ചു നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക