തമിഴിലെ ഒരു പ്രമുഖ നടനുമായി നയന്‍താര പ്രണയത്തില്‍ ആയിരുന്ന സമയത്ത് അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് പറഞ്ഞ് നടിയുടെ അമ്മ ഓമന കുര്യന്‍. ആദ്യമായാണ് നയന്‍താരയും ഓമന കുര്യനും മുന്‍കാല പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്. ചെട്ടിക്കുളങ്ങര അമ്മയാണ് തനിക്ക് മകളെ തിരിച്ചു തന്നത് എന്നാണ് ഓമന കുര്യന്‍ പറയുന്നത്.
ഞങ്ങള്‍ക്ക് ചെട്ടിക്കുളങ്ങര അമ്മയുണ്ട്. രാവിലെ എഴുന്നേറ്റാലുടനെ ക്ഷേത്രത്തില്‍ പോയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. യേശുവിനെയും പ്രാര്‍ത്ഥിക്കും. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത്. ഇവള്‍ കൈയില്‍ നിന്ന് പോയി എന്ന് വിചാരിച്ച സമയങ്ങളുണ്ടായിരുന്നു.
ആ സമയത്ത് ഒത്തിരി വിഷമം ഉണ്ടായിരുന്നു. ഞാന്‍ അവിടെയിരുന്നങ്ങ് പ്രാര്‍ത്ഥിച്ചു. എനിക്ക് എന്റെ മോളെ തിരിച്ച് തരണം, വേറൊന്നും തരണ്ട എന്ന് പ്രാര്‍ത്ഥിച്ചു. എന്റെ മോളെ എനിക്കറിയാം. ദൈവം കഴിഞ്ഞാല്‍ എനിക്കാണ് അവളെ അറിയുന്നത്. ഒരു ദോഷവും വരില്ലെന്ന് എനിക്കറിയാം.
നമുക്ക് ജീവിക്കാന്‍ ധൈര്യം ദൈവം തന്നിട്ടുണ്ടെന്ന് അവള്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ഓമന കുര്യന്‍ നയന്‍താര: ബിയോണ്ട് ദി ഫെയ്‌റി ടെയ്‌ലില്‍ പറയുന്നത്. അതേസമയം, നയന്‍താരയുടെ അച്ഛനെ സംരക്ഷിക്കാന്‍ കൊച്ചിയിലെ വീട്ടില്‍ ഐസിയു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമ്മ ഓമന തന്നെയാണ് അച്ഛനെ പരിപാലിക്കുന്നതും.
ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അമ്മ അച്ഛനെ നോക്കുന്നത്. ഒരു ഐസിയു തന്നെ അച്ഛന് വേണ്ടി വീട്ടില്‍ ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അച്ഛനാണ് എനിക്ക് എന്നേക്കും ഹീറോ. അദ്ദേഹത്തിന്റെ മക്കള്‍ ജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങളും നേട്ടങ്ങളും അദ്ദേഹം അറിയുന്നില്ല എന്നാണ് നിറകണ്ണുകളോടെ നയന്‍താര പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക