Sports

മൂത്തവരുടെ കാലില്‍ വീണ് അനുഗ്രഹം തേടുന്ന ഭാരതീയ ശൈലി; യൂറോപ്പിനിത് അപരിചിതം! വനിതാ താരം കാലില്‍ വീണപ്പോള്‍ നാണംപൂണ്ട് കാള്‍സന്‍

Published by

കൊല്‍ക്കൊത്ത::മൂത്തവരുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടുന്നതാണ് ഭാരതത്തിന്റെ ശൈലി. എന്നാല്‍ യൂറോപ്പിനും അമേരിയ്‌ക്കയ്‌ക്കും ഈ സംസ്കാരം അന്യമാണ്. അതുകൊണ്ടാകാം ഇന്ത്യയിലെ വനിതാതാരം അനഗ്രഹം തേടി കാലില്‍ തൊട്ട് വന്ദിച്ചപ്പോള്‍ നോര്‍വ്വെയിലെ ലോകപ്രശസ്ത ചെസ് താരമായ മാഗ്നസ് കാള്‍സന്റെ മുഖം നാണം കൊണ്ട് ചുവന്നത്.

കൊല്‍ക്കൊത്തയില്‍ ടാറ്റാ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സംഭവം. മാഗ്നസ് കാള്‍സന്‍ കുട്ടികള്‍ക്ക് സമ്മാനം നല്‍കുകയായിരുന്നു. അപ്പോഴാണ് ബ്രിസ്റ്റി മുഖര്‍ജി എന്ന പെണ്‍കുട്ടി കപ്പ് വാങ്ങാന്‍ എത്തിയത്. വനിതാ റാപിഡ് ചെസില്‍ (ബി വിഭാഗം) ചാമ്പ്യനായിരുന്നു ബ്രിസ്റ്റി മുഖര്‍ജി. എല്ലാ റൗണ്ടുകളും ജയിച്ച്, ഏഴില്‍ ഏഴ് പോയിന്‍റും നേടിയാണ് ബ്രിസ്റ്റി മുഖര്‍ജി ചാമ്പ്യനായത്. സമ്മാനം നല്കാന്‍ പോകുന്ന മാഗ്നസ് കാള്‍സനാണെന്ന് അറിഞ്ഞതോടെ ബ്രിസ്റ്റി മുഖര്‍ജി കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങാന്‍ തന്നെ തീരുമാനിച്ചു. കപ്പ് വാങ്ങുന്നതിനിടയില്‍ ബ്രിസ്റ്റി മുഖര്‍ജി കാള്‍സന്റെ അനുഗ്രഹം തേടി കാലില്‍ തൊട്ടു.

പതിവില്ലാത്ത ഈ രീതി കണ്ട് നോര്‍വ്വെക്കാരനായ കാള്‍സന്റെ മുഖം നാണം കൊണ്ട് ചുവന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക