തിരുവനന്തപുരം: സംഗീതത്തിന്റെ കാര്യത്തില്‍ ഈ പാതിരി ചില്ലറക്കാരനല്ല. കര്‍ണ്ണാടകസംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ക്രിസ്ത്യന്‍ പുരോഹിതനായ ഇദ്ദേഹം നല്ലൊരു ഗായകന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ പാടും പാതിരി എന്ന ഒരു വിളിപ്പേരും അദ്ദേഹത്തിന് കിട്ടി.
ഡോ. ഫാ.പോള്‍ പൂവത്തിങ്കലിന്റെ പുതിയ സംഗീത ആല്‍ബം പുറത്തിറക്കിയത് വത്തിക്കാനില്‍ ജോണ്‍ പോള്‍ മാര്‍പാപ്പയാണ്. മൂന്ന് തവണ ഗ്രാമി അവാര്‍ഡില്‍ പങ്കാളിയായ വയലിനിസ്റ്റ് മനോജ് ജോര്‍ജ്ജുമായി ചേര്‍ന്നാണ് പുതിയ സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. ജീവിതത്തില്‍ ആയിരം പാട്ടുകള്‍ക്ക് ഈണം പകര്‍ന്ന സംഗീതസംവിധായകന്‍ കൂടിയാണ് പാടും പാതിരി.
വോക്കോളജിയില്‍ വിദഗ്ധന്‍ കൂടിയാണ് ഡോ.ഫാ.പോള്‍ പൂവത്തിങ്കല്‍. എന്താാണ് വോക്കോളജി? രണ്ട് കാര്യങ്ങളാണ് വോക്കോളജിയില്‍ നടക്കുക. ഒന്ന് മധുരമായ ശബ്ദം എങ്ങിനെ കേടുപറ്റാതെ നിലനിര്‍ത്തുക എന്നതാണ്. സംഗീതജ്ഞര്‍ക്കും ശബ്ദം കൊണ്ട് ഉപജീവനം നടത്തുന്ന ഡബ്ബിംഗ് കലാകാരന്മാര്‍, ടിവി ആങ്കര്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇത് വളരെ പ്രധാനമായ ഒന്നാണ്. രണ്ടാമത് ശബ്ദത്തിന് എന്തെങ്കിലും പരിക്കുസംഭവിച്ചാല്‍ അവരെ റീഹാബിലിറ്റേറ്റ് ചെയ്യുക (പുനരധിവസിപ്പിക്കുക) എന്നതാണ്. അതുവഴി പൂര്‍വ്വകാലത്തിലെ മധുരമായ ശബ്ദത്തിലേക്ക് അവരെ തിരിച്ചെത്തിക്കുക എന്ന ദൗത്യം കൂടിയുണ്ട്. വോക്കോളജി എന്ന ശാഖയില്‍ വിദഗ്ധന്‍ കൂടിയാണ് ഡോ. ഫാ. പോള്‍ പൂവത്തിങ്കല്‍. അമേരിക്കയില്‍ നിന്നാണ് അദ്ദേഹം വോക്കോളജി പഠിച്ചത്. ഇന്ന് നിരവധി പേര്‍ ഈ പാടും പാതിരിയുടെ വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കുന്നുണ്ട്. തൃശൂരിലെ ചേതന സ്റ്റുഡിയോയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: