ഭോപ്പാൽ : പ്രാദേശിക മസ്ജിദിലെ ഇമാം മതം മാറ്റിയ ഹിന്ദു യുവാവ് തിരികെ സനാതനധർമ്മത്തിലേയ്‌ക്ക് എത്തി . മധ്യപ്രദേശിലെ ഖാണ്ഡവയിൽ നിന്നുള്ള അക്ഷയ് ആണ് അഞ്ച് മാസങ്ങൾക്ക് ശേഷം ഹിന്ദുമതത്തിലേയ്‌ക്ക് തന്നെ എത്തിയത് .
എഞ്ചിനീയറിംഗ് ബിരുദധാരിയായ അക്ഷയ്‌ക്ക് ഇസ്ലാമിൽ ചേർന്നാൽ ജോലി ലഭിക്കുമെന്നാണ് ഇമാം വാഗ്ദാനം ചെയ്തത് . തുടർന്ന് ആരോടും പറയാതെ അക്ഷയ് മതം മാറി.പേര് മുഹമ്മദ് ഫഹീം ഖാൻ എന്ന് മാറ്റി, കൂടാതെ ദിവസത്തിൽ അഞ്ച് തവണ നമസ്കാരം അർപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഇസ്ലാമിക ആചാരങ്ങൾ പരിശീലിക്കാൻ തുടങ്ങി.
അക്ഷയ് താൻ മതപരിവർത്തനം നടത്തിയത് വെളിപ്പെടുത്താനായി മുഹമ്മദ് ഫഹീം ഖാൻ എന്ന തന്റെ പുതിയ പേര് ഉപയോഗിച്ച് ഫേസ്ബുക്ക് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്തു. ഇതോടെയാണ് വിവരം സുഹൃത്തുക്കളും കുടുംബാംഗങ്ങളും അറിയുന്നത് .
മതപരിവർത്തനത്തെക്കുറിച്ച് അറിഞ്ഞ അധ്യാപകനായ അക്ഷയ്‌യുടെ പിതാവ് മകനെ ഇൻഡോറിലെ ബന്ധുവീട്ടിലേയ്‌ക്ക് മാറ്റി. ഇതിനിടെ വീട്ടുകാരെയും യുവാവ് മതം മാറ്റാൻ ശ്രമിച്ചു . ഏറെ നാളത്തെ പ്രയ്തനത്തിനൊടുവിൽ അക്ഷയോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ വീട്ടുകാർക്ക് കഴിഞ്ഞു. തുടർന്ന് അക്ഷയ് ഹിന്ദു സംഘടനകളുമായി ബന്ധപ്പെട്ടു. തിരികെ ഹിന്ദുമതം സ്വീകരിക്കാൻ സഹായം അഭ്യർത്ഥിച്ചു. പ്രാദേശിക ഗ്രൂപ്പായ മഹാദേവ് ഗഡ് ഓർഗനൈസേഷന്റെ സഹായത്തോടെ അക്ഷയ് ഹിന്ദുമതത്തിലേയ്‌ക്ക് തന്നെ എത്തി.
താൻ കെണിയിൽ പെട്ട് പോയതാണെന്നും , തെറ്റാണ് ചെയ്തതെന്ന് മനസിലായെന്നുമാണ് അക്ഷയ് ഇപ്പോൾ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക