തിരുവനന്തപുരം: മുന്‍ ഡിജിപിയും എഴുത്തുകാരിയുമായ ശ്രീലേഖയെയും നടന്‍ എം.ആര്‍. ഗോപകുമാറിനേയും മലയാള സാഹിത്യ സമിതി പ്രഥമ സാംസ്‌കാരിക പുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തു.
ശ്രവ്യ മാധ്യമ അവാര്‍ഡ് ലഭിക്കുന്നത് ആകാശവാണി തിരുവനന്തപുരം അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഡയറക്ടറും പ്രഭാതഭേരി ഉള്‍പ്പെടെ ജനപ്രിയ റേഡിയോ പരിപാടികളുടെ അവതാരകനും എഴുത്തുകാരനുമായ ശ്രീകുമാര്‍ മുഖത്തലയ്‌ക്കാണ്. ബലിപഥം എന്ന നോവലാണ് ഈ വര്‍ഷത്തെ സാഹിത്യശ്രേഷ്ഠ പുരസ്‌കാരത്തിന് ആര്‍.ശ്രീലേഖയെ അര്‍ഹയാക്കിയത്.
ഗാനപ്രതിഭ പുരസ്‌കാരം കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍ക്കും കലാസാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ കലാനിധിയുടെ ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍ കലാനിധിയ്‌ക്ക് മികച്ച കലാ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകയ്‌ക്കുള്ള അംഗീകാരം ലഭിക്കും.
ഏറ്റവും മികച്ച പ്രദേശിക വാര്‍ത്താ ചാനലിലെ ജനസ്പര്‍ശ പ്രോഗ്രാമുകള്‍ക്ക് ബ്യൂറോ ചീഫ് എച്ച്.ഹണി, മികച്ച സാമൂഹികപ്രതിബദ്ധതയുള്ള റിപ്പോര്‍ട്ടിംഗിന് സുജിലാല്‍. കെ.എസ്സ്. റിപ്പോര്‍ട്ടര്‍ കേരളകൗമുദി (ഏഴുഭാഗങ്ങളായി പ്രസിദ്ധീകരിച്ച കരയുന്ന കരമനയാര്‍ എന്ന പരമ്പരയ്‌ക്ക്), സാംസ്‌കാരിക വാര്‍ത്താ റിപ്പോര്‍ട്ടിംഗിന് മഞ്ജുളാദേവി (ദീപിക, രാഷ്‌ട്ര ദീപിക), ദൃശ്യ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം മാതൃഭൂമി ന്യൂസ് ജയലക്ഷ്മി, സംഗീത സംവിധായികയും, ഗായികയും കലാനിധി പ്രതിഭയുമായ ശ്രദ്ധാ പാര്‍വ്വതി (സംഗീതം), പ്രവീണ്‍ ഏണിക്കര (ഛായാഗ്രഹണം) എന്നിവര്‍ക്കാണ് സാഹിത്യസമിതി പ്രഥമ പുരസ്‌ക്കാരങ്ങള്‍. കലാ സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ മികവ് തെളിയിച്ച മലയാള സാഹിത്യ സമിതി അംഗങ്ങളെ വേദിയില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക