ന്യൂദല്‍ഹി: രാജ്യത്ത് കപ്പലുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും കേന്ദ്രം മാരിടൈം ഡവലപ്മെന്റ് ഫണ്ട് പ്രഖ്യാപിച്ചു. 30,000 കോടി രൂപയുടെ ഫണ്ട് രാജ്യത്തെ കപ്പല്‍ നിര്‍മാണ വ്യവസായത്തിന് ആക്കം പകരും. കൊച്ചി കപ്പല്‍ശാല അടക്കം മുഴുവന്‍ പൊതുസ്വകാര്യ കപ്പല്‍ശാലകള്‍ക്ക് ഇത് ഗുണകരമാകും. ആഗോള സമുദ്രയാന വ്യവസായത്തില്‍ ഭാരതത്തിന്റെ പങ്ക് വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.
തുറമുഖങ്ങളുടെ വികസനത്തിന് ഒന്നര ലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിരിക്കും മാരിടൈം ഫണ്ടും. ആറ് ആഴക്കടല്‍ തുറമുഖങ്ങളും രണ്ട് ട്രാന്‍സ്ഷിപ്പ്മെന്റ് ഹബുകളും സ്ഥാപിക്കുന്നുണ്ട്.
പഴയ കപ്പലുകള്‍ കളഞ്ഞ് ആഭ്യന്തരമായി നിര്‍മ്മിച്ച പുതിയ കപ്പലുകള്‍ സ്വന്തമാക്കാന്‍ കപ്പലുടമകള്‍ക്ക് പല തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്കുന്ന പദ്ധതിയും കേന്ദ്രം ആവിഷ്ക്കരിച്ചിട്ടുണ്ട്. 2030 ഓടെ ഭാരതത്തെ കപ്പല്‍നിര്‍മാണ മേഖലയിലെ ഭീമനാക്കി മാറ്റുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: