തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്കുള്ള കേന്ദ്രത്തിന്റെ അധിക ധനസഹായത്തിന്റെ പേരില്‍ ‘ഇന്‍ഡി സഖ്യം’ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ദുരന്തത്തെ രാഷ്‌ട്രീയ നേട്ടത്തിന് ഉപയോഗിക്കാനാണ് ഹര്‍ത്താല്‍ നടത്തിയത്. ദുരന്തബാധിതരായ മനുഷ്യരെ രാഷ്‌ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്ന സിപിഎം കോണ്‍ഗ്രസ് ഗൂഢാലോചന ജനങ്ങള്‍ മനസിലാക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു.
അധിക ധനസഹായം നല്‍കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ എങ്ങും പറഞ്ഞിട്ടില്ല. മുണ്ടക്കെ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രത്തിന് ദുരന്താനന്തര വിലയിരുത്തല്‍ (പിഡിഎന്‍എ) റിപ്പോര്‍ട്ട് നല്‍കിയോ എന്ന് സിപിഎം പറയണം. റവന്യൂമന്ത്രി ഇക്കാര്യം മിണ്ടുന്നില്ല. മേപ്പാടിയിലെ ജനങ്ങള്‍ക്ക് പുഴുവരിച്ച അരികൊടുത്തത് ചോദിക്കാന്‍ കോണ്‍ഗ്രസ്സിന് ധൈര്യമുണ്ടാവില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. വീട് നഷ്ടപ്പെട്ട ആളുകള്‍ക്ക് വീട് പണിതുനല്‍കാന്‍ ആയിരത്തോളം പേര്‍ സന്നദ്ധരായി വന്നിട്ടുണ്ട്. ദുരന്ത ബാധിതര്‍ക്ക് നാല് മാസം കഴിഞ്ഞിട്ടും ഒരു തുണ്ട് ഭൂമി പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അവരുമായി ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്നും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക