ടെനെറിഫെ: സ്‌പെയിനെ വിറപ്പിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് കീഴടങ്ങി. സ്വന്തം ബോക്‌സിനകത്ത് പ്രതിരോധ താരങ്ങള്‍ നിരന്നുനില്‍ക്കെ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ സ്വിസ് താരങ്ങള്‍ വരുത്തിയ രണ്ട് പിഴവുകളാണ് ഇന്നലെ അവര്‍ക്ക് വിനയായത്. രണ്ട് അവസരങ്ങളിലും ഗോള്‍ നേടിയ സ്‌പെയിന്‍ വിജയം കൊയ്തു.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലത്തെ സ്പാനിഷ് ജയം 3-2ന്. ജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പില്‍ അജയ്യരായി തുടരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് അവസാന സ്ഥാനത്തും.
സ്വന്തം നാട്ടില്‍ നടന്ന കളിയില്‍ ആദ്യ പകുതിയില്‍ സ്‌പെയിന്‍ ഒരു ഗോളിന് ആധിപത്യം പുലര്‍ത്തി. 30-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് 32-ാം മിനിറ്റിലെ ഗോളിലേക്ക് വഴിതുറന്നത്. സ്‌പോട്ട് കിക്കെടുത്ത പെഡ്രിയെ സ്വിസ്സ് ഗോളി യ്വോന്‍ മ്വോഗോ തടുത്തു. റീബൗണ്ടില്‍ സ്‌കോര്‍ ചെയ്യാനുള്ള സ്പാനിഷ് ശ്രമങ്ങളെ സ്വിസ്സ് പട നന്നായി നേരിട്ടു. പക്ഷെ അതിവേഗം ക്ലിയര്‍ ചെയ്യുന്നതിലെ താമസം എതിരാളികള്‍ മുതലാക്കി. യെറെമി പിനോ ഗോളടിച്ചു.
രണ്ടാം പകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒപ്പമെത്തി. മികച്ചൊരു മുന്നേറ്റത്തില്‍ ജോയെല്‍ മൊന്റീരിയോ ആണ് ഗോള്‍ നേടിയത്.
അഞ്ച് മിനിറ്റിനകം സ്വിസ്സ് പ്രതിരോധ ദുരന്തം വീണ്ടും. ബോക്‌സിനകത്തെത്തിയ സ്പാനിഷ് ടീമിനെ ഒരുവിധത്തിലും സ്‌കോര്‍ ചെയ്യിക്കാതെ നിലകൊണ്ടു. പക്ഷെ അതിവേഗം ക്ലിയര്‍ ചെയ്ത് രംഗം മാറ്റിമറിക്കുന്ന മിടുക്ക് കാട്ടാന്‍ സാധിച്ചില്ല. കളിയില്‍ രണ്ടാം തവണയും സ്‌പെയിന്‍ മുന്നിലെത്തി. ബ്രയാന്‍ ഗില്‍ ആണ് ഇക്കുറി ഗോള്‍ നേടിയത്.
പിന്നീട് നിര്‍ണായകമായ 85-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് വീണ്ടും സമനില പിടിച്ചു. പക്ഷെ ഇന്‍ജുറി ടൈമില്‍ സ്‌പെയിന്‍ ബ്രയാന്‍ സറഗോസയിലൂടെ വിജയഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: