ന്യൂദല്‍ഹി: ഇന്ത്യയില്‍ ഗവേഷണമോ സര്‍വ്വേയോ നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം എന്നിരിക്കെ അത് വാങ്ങാതെ മുസ്ലിം സര്‍വ്വേ എന്ന പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന സര്‍വ്വേ തടഞ്ഞ് കേരള ഹൈക്കോടതി.
ഇസ്ലാം ലോകത്തിന് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവന എന്താണെന്നാണ് നിങ്ങള്‍ കരുതുന്നത്?, ഷിയ ഇസ്ലാമും സുന്നി ഇസ്ലാമും തമ്മിലുള്ള വ്യത്യാസം എന്താണ്?, ഇസ്ലാമിന് എതിരായ ഏറ്റവും വലിയ ഭീഷണി എന്ത്? തുടങ്ങി ഒട്ടേറെ വിവാദ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വാസ്തവത്തില്‍ ഏത് സര്‍വ്വേയും ഗവേഷണവും നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നിരിക്കെ അത് ചോദിക്കാതെയാണ് ഈ സര്‍വ്വേ നടന്നത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഈ സര്‍വ്വേയ്‌ക്ക് പിന്നിലെ ലക്ഷ്യം വര്‍ഗ്ഗീയ ധ്രൂവീകരണമാണോ എന്നാണ് ഭയപ്പെടുന്നത്.
യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടിഎന്‍എസ് ഗ്ലോബല്‍ ഗ്രൂപ്പ് ഹോള്‍ഡിംഗ്സിന്റെ ഇന്ത്യന്‍ വിഭാഗമായ ടിഎന്‍എസ് ഇന്ത്യയാണ് ഈ സര്‍വ്വേ നടത്തിയത്. വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സ്റ്റണ്‍ സര്‍വ്വേ റിസര്‍ച്ച് അസോസിയേറ്റ്സിന്റെ പ്രസിഡന്‍റും ടിഎന്‍എസ് ഇന്ത്യയും തമ്മിലാണ് വിവാദ മുസ്ലിം സര്‍വ്വേ്ക്കായുള്ള കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഗ്രീന്‍ വേവ് (പച്ച തരംഗം) 12 എന്ന പേരിലാണ് ഈ സര്‍വ്വേ.
ഇന്ത്യയില്‍ 54 കേന്ദ്രങ്ങളില്‍ ഈ സര്‍വ്വേ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പാരമ്പര്യം, മൂല്യങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവ അറിയാനാണ് ഈ സര്‍വ്വേ എന്നാണ് പറയപ്പെട്ടിരുന്നതെങ്കിലും ചോദ്യങ്ങള്‍ എല്ലാം മതവുമായി ബന്ധപ്പെട്ടവയായിരുന്നു. 6000 പേരോട് അഭിമുഖം നടത്താനായി ടിഎന്‍എസ് ചോദ്യാവലി ഉള്‍പ്പെട്ട ഒരു പുസ്തകവും ഇറക്കിയിരുന്നു. ഈ ചോദ്യാവലിയുമായി തിരുവനന്തപുരത്ത് ചെന്ന ടിഎന്‍എസ് ഇന്ത്യയുടെ നാല് ജീവനക്കാര്‍ക്കെതിരെ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെടേണ്ട സാഹചര്യവും ഉണ്ടായി. 153 (ബി)സി1ലെ 34ാം വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരിലായിരുന്നു കേസെടുത്തത്.
ശരിയ എന്നാല്‍ എന്താണ്?, ഇന്ത്യന്‍ പൗരന്‍ എന്നാണോ മുസ്ലിം പൗരന്‍ എന്നാണോ നിങ്ങള്‍ക്ക് തോന്നുന്നത്?, ഒസാമ ബിന്‍ ലാദനെപ്പോലുള്ള വ്യക്തിത്വങ്ങളെ പിന്തുണയ്‌ക്കുന്നതായി ചിലര്‍ കരുതുന്നു, എന്താണ് അങ്ങിനെ തോന്നാന്‍ കാരണം?, ഒസാമ ബിന്‍ ലാദനെ പിന്തുണയ്‌ക്കുന്നത് സ്ത്രീയാണെങ്കില്‍ അവര്‍ ധരിയ്‌ക്കുന്നത് ബുര്‍ഖയാണോ, നിഖാബാണോ?, നിങ്ങള്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖയോ, ഹിജാബോ ധരിക്കാറുണ്ടോ?, ഇന്ത്യ ശരിയായ ദിശയിലാണോ, അതോ തെറ്റായ ദിശയിലൂടെയാണോ പോകുന്നത്? നിങ്ങള്‍ ആരാണ് എന്ന ചോദിച്ചാല്‍ മതം, ജാതി, പ്രദേശം, ദേശീയത തുടങ്ങി ഏത് ഘടകം കണക്കിലെടുത്താണ് ആദ്യം മറുപടി പറയുക? തുടങ്ങി അപകടകരമായ ഒട്ടേറെ ചോദ്യങ്ങള്‍ സര്‍വ്വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക