Kerala

കേസ് നല്കും തോറും വളരുന്ന നേതാവാണ് സുരേഷ് ഗോപി; ഇപ്പോഴിതാ വീണ്ടും സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് നല്‍കി എഐവൈഎഫ്

Published by

തിരുവനന്തപുരം: കേസ് നല്‍കും തോറും വളരുന്ന നേതാവാണ് സുരേഷ് ഗോപി എന്നതിന് നമുക്ക് മുന്‍പില്‍ ചരിത്രമുണ്ട്. ഇതൊന്നും പഠിക്കാതെ നിസ്സാരകുറ്റങ്ങള്‍ ചാര്‍ത്തി ജേണലിസ്റ്റുകളും എഐവൈഎഫും ചേര്‍ന്ന് സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നല്‍കുമ്പോള്‍ സുരേഷ് ഗോപി വീണ്ടും വളരുമെന്ന് എന്നാണ് ഇവര്‍ പഠിക്കുക.

പണ്ട് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കി സുരേഷ് ഗോപിയെ ഒതുക്കാന്‍ ഒരു വനിത ജേണലിസ്റ്റിനെ തന്നെ ഇറക്കിയത് കേരളത്തിലെ മീഡിയ വണ്‍ ആണ്. പക്ഷെ അതിന് ശേഷമുണ്ടായ വനിതാതരംഗമാണ് സുരേഷ് ഗോപിയെ തൃശൂര്‍ ലോക് സഭാ മണ്ഡലത്തില്‍ ജയിപ്പിച്ചത്.

ഇപ്പോഴിതാ വീണ്ടും സുരേഷ് ഗോപിയ്‌ക്കെതിരെ തുടര്‍ച്ചയായി കേസ് നല്‍കി ഒതുക്കാമെന്നാണ് ഇടത്-ജിഹാദി സംഘങ്ങള്‍ കരുതുന്നത്. കഴിഞ്ഞ രണ്ടാഴ്ച മുന്‍പാണ് വീണ്ടും പത്രപ്രവര്‍ത്തകരുടെ ഒരു സംഘം സുരേഷ് ഗോപിയ്‌ക്കെതിരെ കേസുമായി രംഗത്തെത്തിയത്.

മുനമ്പം വിഷയത്തിൽ കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി നടത്തിയത് വിദ്വേഷ പ്രസ്താവനയെന്ന് പരാതി. സുരേഷ് ​ഗോപിക്കെതിരേയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെയും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ആണ് പൊലീസില്‍ കേസ് നൽകിയത്. വഖഫ് കിരാതം എന്ന് പറഞ്ഞതിനാണ് എഐവൈഎഫ് കേസ് നല‍്കിയിരിക്കുന്നത്. കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകർത്തിയെന്നും അതിൻറെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ എഐവൈഎഫ് പരാതി.

സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. സമൂഹത്തിൽ മതത്തിന്റെ പേരിൽ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നൽകിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by