India

അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി , 1 കോടി ആവശ്യപ്പെട്ടു ; നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ; ഏഴംഗ സംഘത്തെ കുടുക്കി പൊലീസ്

Published by

ചെന്നൈ : അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത ഏഴംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവണ്ണാമലൈ സെയ്യാർ സ്വദേശി അൽതാഫ് താസിഫിന്റെ ഭാര്യ സബ്രിൻ ബീഗം, മകൾ ആൽവിന മറിയം എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത് . അൽതാഫിന്റെ ഫിനാൻഷ്യൽ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന റാണിപേട്ട സ്വദേശി വസന്തകുമാറും സംഘവുമാണ് ഇരുവരെയും കടത്തിക്കൊണ്ടുപോയത് . 1 കോടി രൂപയാണ് മോചനദ്രവ്യമായ് ആവശ്യപ്പെട്ടത് .

അൽത്താഫ് താസിഫിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലവിലുണ്ട്. ഈ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന അൽത്താഫ് താസിഫ് ഇപ്പോൾ ജാമ്യത്തിലാണ്. അൽത്താഫ് ജയിലിലായിരുന്ന സമയത്ത് വസന്തകുമാർ ഈ കുടുംബവുമായി ഏറെ അടുത്തിരുന്നു. യാത്രകൾക്കും മാറ്റും കാറിൽ കൊണ്ടുപോയിരുന്നതും ഇയാളായിരുന്നു .

ഇന്നലെയും പതിവുപോലെ വസന്തകുമാറിന്റെ കാറിൽ സബ്രിൻ ബീഗം മകൾ ആൽവിന മറിയത്തിനൊപ്പം ചെന്നൈയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി. എന്നാൽ വസന്തകുമാർ ബന്ധുവീട്ടിലേയ്‌ക്ക് പോകുന്നതിന് പകരം വെല്ലൂരിലേയ്‌ക്ക് ഇരുവരെയും കൊണ്ടു പോയത് . പിന്നാലെ പലയിടത്ത് നിന്നായി സംഘാംഗങ്ങളും വസന്തകുമാറിനൊപ്പം ചേർന്നു.

പിന്നാലെ വസന്തകുമാർ സബ്രിൻ ബീഗത്തിന്റെ അമ്മ ഹയാത്ത് ബീഗവുമായി വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ടു. മകളെയും കൊച്ചുമകളെയും വിട്ടയക്കണമെങ്കിൽ ഒരു കോടി രൂപ നൽകുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് തുക 50 ലക്ഷമായി കുറച്ചു . 10 ലക്ഷം രൂപ ഉടൻ നൽകണമെന്നും ശഠിച്ചു. ഹയാതിൻ ബീഗം സംഭവം റാണിപ്പേട്ട് പോലീസിൽ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പണം നൽകാമെന്നും , റാണിപ്പേട്ടയിലെ ഒരു സ്ഥലത്ത് വന്ന് വാങ്ങാനും ആവശ്യപ്പെട്ടു . ഇത് വിശ്വസിച്ച് പണമെടുക്കാനെത്തിയ സംഘത്തെ റാണിപ്പേട്ട് പൊലീസ് ഇൻസ്പെക്ടർ ശശികുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയും ചെയ്തു.രണ്ട് കാറുകളും പിടിച്ചെടുത്തു. ഹോട്ടലിൽ പൂട്ടിയിട്ടിരുന്ന സബ്രിൻ ബീഗത്തെയും മകൾ ആൽവിന മറിയത്തെയും പോലീസ് രക്ഷപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by