India

വ്യാജ ആധാറും , പാൻ കാർഡുകളുമായി ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ ; നുഴഞ്ഞുകയറ്റക്കാർ കർണാടകയിൽ ഭൂമി വാങ്ങുന്നതായും സൂചന

Published by

ബെംഗളുരു : വ്യാജ ആധാറും , പാൻ കാർഡുകളുമായി ആറ് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. ഷെക് സെയ്ഫൂർ റോമൻ, മുഹമ്മദ് സുമൻ ഹുസെൻ അലി, മജറുൽ, അസീസുൽ ഷെയ്‌ക്ക്, മുഹമ്മദ് സായിക് സിക്ദർ, സനാവർ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. കർണാടകയിലെ ചിത്രദുർഗയിൽ നിന്നാണ് ഇവർ പിടിയിലായത് . ഇവർ അനധികൃതമായി ഇന്ത്യയിൽ കടന്നതാണെന്നും, കർണാടകയിലേക്ക് കടക്കുന്നതിന് മുമ്പ് പശ്ചിമ ബംഗാളിൽ താമസിച്ചിരുന്നതായും പോലീസ് പറഞ്ഞു.

ഇവരുടെ വ്യാജ ആധാർ കാർഡുകളും പാൻ കാർഡുകളും മറ്റ് തിരിച്ചറിയൽ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തിയ ശേഷം കൊൽക്കത്തയിൽ വെച്ചാണ് ഇവർ വ്യാജ തിരിച്ചറിയൽ രേഖകൾ വാങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്നവരെ സഹായിക്കുന്ന റാക്കറ്റ് പശ്ചിമ ബംഗാളിൽ ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യയിൽ ഇറങ്ങിക്കഴിഞ്ഞാൽ, ഉടൻ തന്നെ ഈ റാക്കറ്റ് ആധാർ കാർഡുകളും വോട്ടർ ഐഡികളും മറ്റ് രേഖകളും ഇവർക്ക് നൽകുകയാണ് പതിവ്.അനധികൃത കുടിയേറ്റക്കാരിൽ ചിലർ കർണാടകയിൽ വസ്തു വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by