തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസുകാര്‍ക്ക് (കെഎഎസ്) അര്‍ഹമായ തസ്തികകള്‍ നല്‍കുന്നില്ല എന്നതടക്കമുള്ള പരാതികള്‍ വ്യാപകമായതോടെ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. കഴിഞ്ഞദിവസം കെഎസ്ആര്‍ടിസിയില്‍ നിയമിച്ച നാല് കെഎഎസുകാരെ ഗതാഗതമന്ത്രി ഇടപെട്ട് തിരിച്ചയച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ തങ്ങള്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാന്‍ അവസരമില്ലെന്ന പരാതി കെഎ എസുകാരും അതല്ല, വേണ്ടത്ര അനുഭവ പരിചയമില്ലാത്തതിനാല്‍ പ്രയോജനമില്ലെന്ന് കെഎസ്ആര്‍ടിസിയും ഇക്കാര്യത്തില്‍ നിലപാടെടുത്തിരുന്നു. മറ്റു പല വകുപ്പുകളിലും നിയോഗിക്കപ്പെട്ട കെഎഎസുകാരുടെ കാര്യത്തിലും പലതരം പരാതികള്‍ ഉയരുന്നുണ്ട്. ക്ലിറിക്കല്‍ ജോലികളാണ് പലയിടത്തും ചെയ്യുന്നതെന്നാണ് പ്രധാന പരാതി.
2021 ലാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ മാതൃകയില്‍ സംസ്ഥാന സിവില്‍ സര്‍വീസ് രൂപീകരിച്ചത്. സെലക്ഷനും പരിശീലനവും നല്‍കി 103 പേരെ നിയമിക്കുകയും ചെയ്തു. ഡപ്യൂട്ടി കളക്ടര്‍ /അണ്ടര്‍ സെക്രട്ടറി റാങ്കിലാണ് നിയമനം . എന്നാല്‍ പല വകുപ്പുകളിലും താഴ്ന്ന പദവികളിലാണ് നിയമിച്ചിട്ടുള്ളതെന്നാണ് പരാതി. എട്ടു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയായാല്‍ സ്വാഭാവികമായും ഇവര്‍ക്ക് ഐഎഎസ് കേഡറിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: