കോട്ടയം : നെല്ല് സംഭരിക്കുന്നതല്ലാതെ അതിന്റെ പണം നല്‍കാന്‍ സപ്ലൈകോയോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നില്ലെന്ന് കര്‍ഷകര്‍. എല്ലാവര്‍ഷവും കൊയ്‌ത്തുകാലത്ത് കര്‍ഷകര്‍ നേരിടുന്ന പതിവ് പ്രശ്‌നം തന്നെ ഇക്കുറിയുമുയരുന്നു. വിരിപ്പ് കൃഷിയുടെ സംഭരിച്ച നെല്ലിന്റെ വില രണ്ടുമാസമായിട്ടും നല്‍കിയില്ല. 5.1 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. 1775 ടണ്‍ നെല്ല് ഇതുവരെ സംഭരിച്ചു. വിവിധ മില്ലുകള്‍ക്ക് 6128 ടണ്ണാണ് സംഭരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. കഴിഞ്ഞ പുഞ്ച കൃഷിയുടെ നെല്ലിന്റെ പണവും പലിശയും ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഇനിയും നല്‍കിയിട്ടില്ല . അതിനാല്‍ കണ്‍സോര്‍ഷ്യത്തിലുള്ള ബാങ്കുകള്‍ വിരിപ്പ് കൃഷിയുടെ പണം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കര്‍ഷകരുടെ കയ്യില്‍ നിന്ന് സപ്ലൈകോ നല്‍കിയ പിആര്‍എസ് രസീത് പോലും ബാങ്കുകള്‍ നിലവില്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: