India

കശ്മീരിൽ തൊഴിലാളിക്ക് നേരെ ആക്രമണം : ലഷ്‌കർ ഭീകരൻ അറസ്റ്റിൽ

ഇയാൾ ദക്ഷിണ കശ്മീരിൽ നിരവധി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് വക്താവ് പറഞ്ഞു.

Published by

ശ്രീനഗർ : ജമ്മുവിൽ കുടിയേറ്റ തൊഴിലാളിയെ ആക്രമിച്ച സംഭവത്തിൽ ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദിയെ അവന്തിപ്പോരയിലെ ത്രാലിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ലുർഗാം ത്രാലിൽ താമസിക്കുന്ന ഇർഷാദ് അഹമ്മദ് ചോപാൻ എന്ന ഭീകരനാണ് പിടിയിലാണ്.

പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അവന്തിപ്പോര പോലീസും സൈന്യവും സിആർപിഎഫ് സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ഒരു പിസ്റ്റൾ, 18 വെടിയുണ്ടകൾ, രണ്ട് മാഗസിനുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

ഇയാൾ ദക്ഷിണ കശ്മീരിൽ നിരവധി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് വക്താവ് പറഞ്ഞു.

യുപി ബിജ്‌നോർ സ്വദേശിയായ ശുഭം കുമാറിന് നേരെ വെടിയുതിർത്തതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വെടിവെയ്പിൽ ഇയാൾക്ക് ഗുരതരമായി പരിക്കേറ്റിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by