Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കബറിസ്ഥാനിലെ മണ്ണ് നീക്കി; ജെസിബി ഉടമയ്‌ക്ക് 45 ലക്ഷം രൂപ പിഴ!

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Nov 19, 2024, 08:11 am IST
in Kerala
തങ്കരാജും കുടുംബവും

തങ്കരാജും കുടുംബവും

കാസര്‍കോട്: മുസ്ലിം പള്ളിക്കമ്മിറ്റിയുടെ ആവശ്യപ്രകാരം കബറിസ്ഥാനിലെ മണ്ണ് നീക്കിയ ജെസിബി ഉടമയ്‌ക്ക് 45 ലക്ഷം രൂപ പിഴ ചുമത്തി റവന്യൂ വകുപ്പ്. തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയെന്ന കുറ്റമാണ് ചെറുവത്തൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഈറോഡ് സ്വദേശി തങ്കരാജിന് മേല്‍ ചുമത്തിയിരിക്കുന്നത്. സ്ഥലം ഉടമകളായ പള്ളിക്കമ്മിറ്റിയെ പൂര്‍ണമായും ഒഴിവാക്കിയാണ് റവന്യൂ വകുപ്പിന്റെ നടപടി. ഇതോടെ ആത്മഹത്യയുടെ വക്കിലാണ് തങ്കരാജും കുടുംബവും.

സ്ഥലം ഉടമകളായ പള്ളിക്കാരെ എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കി തൊഴിലാളിക്ക് മാത്രം ശിക്ഷ വിധിക്കുകയായിരുന്നു. ആദ്യം പിഴ ചുമത്തിയത് 12 ലക്ഷം രൂപയായിരുന്നു. പിന്നീടത് 45 ലക്ഷമാക്കി. തുടര്‍ന്ന് കളക്ടര്‍ ജെസിബി കണ്ടുകെട്ടുകയും ചെയ്തു.

ചെറുവത്തൂര്‍ കൈതക്കാട് വാടകവീട്ടില്‍ താമസിക്കുന്ന ഈറോഡ് സ്വദേശി എന്‍. തങ്കരാജാണ് ഇതോടെ വഴിയാധാരമായത്. 2023 ജൂണ്‍ 24 ന് ഗണേഷ്മുക്കിലെ നസ്രത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിയുടെ കിഴക്ക് ഭാഗത്തെ കബര്‍സ്ഥാനില്‍ മൂടിയ മണ്ണ് നീക്കാന്‍ പള്ളിക്കമ്മിറ്റിക്കാരാണ് വിളിച്ചത്. മണ്ണ് നീക്കുന്നതറിഞ്ഞ് എത്തിയ ചന്തേര എസ്‌ഐ എം.വി. ശ്രീദാസും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ജെസിബി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് റവന്യൂ വിഭാഗം 12 ലക്ഷം രൂപ പിഴ ചുമത്തി. പള്ളിക്കമ്മിറ്റിക്കാര്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയുമായി കളക്ടറേറ്റിലെത്തി പരാതി പറഞ്ഞെങ്കിലും 2024 ജൂണ്‍ 14 ന് പിഴ 45 ലക്ഷമാക്കി വര്‍ധിപ്പിച്ചു. ജെസിബിയുടെ വില 29.9 ലക്ഷമായി നിശ്ചയിച്ച് അതിന്റെ ഒന്നര മടങ്ങ് പിഴ ചുമത്തുകയായിരുന്നു.

നീക്കിയ മണ്ണ് അവിടെത്തന്നെയുണ്ട്. 20 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും 60 ലോഡ് മണ്ണിട്ട് നികത്തിയെന്ന് വിലയിരുത്തി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ് പിഴ ചുമത്തിയത്. പിഴ ഒടുക്കാത്തതിനാല്‍, 2024 ജൂലൈ 27 ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരന്‍ ജെസിബി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തു. പള്ളിക്കമ്മിറ്റിക്കാര്‍ തങ്കരാജിനെ ഒരുതരത്തിലും സഹായിച്ചില്ല. 37 ലക്ഷം രൂപയോളം വായ്‌പയെടുത്താണ് ജെസിബി വാങ്ങിയത്. 18 മാസമായി ചന്തേര പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കിടന്ന് തുരുമ്പിക്കുകയാണത്.

വരുമാനം നിലച്ചതോടെ ഭാര്യ സുചിത്രയും ഇരട്ട പെണ്‍മക്കളുമടങ്ങുന്ന തങ്കരാജിന്റെ കുടുംബം ആത്മഹത്യയുടെ വക്കിലാണ്. പള്ളിക്കമ്മിറ്റിക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും പിഴ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് തങ്കരാജും കുടുംബവും ഹര്‍ജി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. റവന്യു മന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് കുടുംബം. ജോലിക്ക് വിളിച്ചിട്ടില്ലെന്നും അടയ്‌ക്കാന്‍ പൈസ ഇല്ലെന്നും പറഞ്ഞ് പള്ളിക്കാര്‍ കൈയൊഴിഞ്ഞു. അവര്‍ വിളിക്കാതെ ജെസിബിയുമായി പള്ളിസ്ഥലത്ത് എത്താന്‍ കഴിയില്ലല്ലോ. ജീവിക്കാന്‍ വഴിയില്ലാത്ത അവസ്ഥയിലാണെന്ന് തങ്കരാജന്‍ പറയുന്നു.

 

 

Tags: Graveyard soil removedRevenue department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റവന്യൂവകുപ്പിനെതിരെ ആക്ഷേപം… വില്ലേജ് ആഫീസുകളിലേക്ക് കരാര്‍ വാഹനം; കുടിശ്ശിക കോടികള്‍, ഡ്രൈവര്‍മാര്‍ക്ക് ശമ്പളമില്ല

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Kerala

റവന്യൂ വകുപ്പ് ഒന്നാമത്, തദ്ദേശ വകുപ്പ് രണ്ടാമത്, കൈക്കൂലിക്കേസുകളിലാണേ ഈ മിടുക്ക്!

കയ്യേറിയ ശംഖുംമുഖം സ്റ്റേഡിയം
Thiruvananthapuram

നഗരസഭയുടെയും റവന്യൂവകുപ്പിന്റെയും പിടിപ്പുകേട്; ശംഖുംമുഖം ഗ്രൗണ്ട് കയ്യേറി

Kerala

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിനുള്ള ഫീല്‍ഡ് സര്‍വേ ആരംഭിക്കുന്നു, തുടക്കം മണിമല വില്ലേജില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.