കോഴിക്കോട്: മുനമ്പത്തെ ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും അത് തിരിച്ചു പിടിക്കണമെന്നും തുറന്നു പറഞ്ഞ് സമസ്ത എ പി വിഭാഗം മുഖപത്രം. വഖഫ് ഭൂമി വില്‍പ്പന നടത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണെന്നും മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ നീക്കങ്ങളെ സംശയത്തോടെ കാണുന്നുവെന്നും സിറാജ് പത്രത്തിലെ മുഖപ്രസംഗം വിമര്‍ശിക്കുന്നു.
ഫാറൂഖ് കോളേജിൽ നിന്നും പണം കൊടുത്തു സ്ഥലം വാങ്ങിയവര്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. ഭൂമി വില്‍പ്പനയില്‍ നടന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. ഫാറൂഖ് കോളേജിന്റെ കൈയില്‍ നിന്നുമായിരുന്നു മുനമ്പം സ്വദേശികള്‍ ഭൂമി വാങ്ങിയത്. സിറാജ് മുഖപ്രസംഗം വ്യക്തമാക്കി.
മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമായി പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ നിലപാടുകള്‍ വന്നിരുന്നു. എന്നാല്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തിന് പിന്നിലുള്ളത് സത്യം പുറത്തുവരും എന്ന ഭയമാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്.
സമസ്തയുടെ നേതാവായിട്ടുള്ള ഉമ്മര്‍ ഫൈസി മുക്കം തന്നെ കഴിഞ്ഞ ദിവസം വഖഫ്‌ന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ അതിനെ തള്ളിക്കൊണ്ടാണ് മുസ്‌ലിം ലീഗിലെ ഭൂരിഭാഗം നേതാക്കളും രംഗത്ത് വന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക