കറാച്ചി ; പാക്കിസ്ഥാനിലെ ഗുഡ്ഖ മാഫിയയെ നേരിടാൻ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് വനിതാ പോലീസുകാർ മോഷണക്കേസിൽ അറസ്റ്റിൽ. കറാച്ചിയിലെ ഗുഡ്ഖ വ്യാപാരിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനിടെയാണ് ഇവർ പണം മോഷ്ടിച്ചത്. മഹിറ, അരാം, ഷാസിയ എന്നിവരാണ് പിടിയിലായത് . ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്.
ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഡിഎസ്പി) ആബിദ് ഫസലിന്റെ നേതൃത്വത്തിലാണ് ഒറങ്കിയിൽ റെയ്ഡ് നടത്തിയത്. വീട്ടിൽ നിന്ന് 100 കിലോ ഗുഡ്ഖയും മറ്റ് സാമഗ്രികളും പിടിച്ചെടുത്തു . പ്രതികളായ യൂസഫ്, ഹുസൈൻ എന്നിവരെ റെയ്ഡിനിടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനു ശേഷമാണ് വൻതുക മോഷണം പോയതായി ഗുഡ്ഖ വ്യാപാരിയുടെ ബന്ധുക്കൾ പരാതി നൽകിയത്.
ഇതേത്തുടർന്ന് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളെ വീട്ടിൽ വിടാതെ തടഞ്ഞുനിർത്തി തിരച്ചിൽ നടത്തി. തുടർന്നാണ് വനിതാ കോൺസ്റ്റബിൾ മഹിറയുടെ പക്കൽ 16 ലക്ഷം രൂപയും മറ്റൊരു വനിതാ കോൺസ്റ്റബിളിൽ നിന്ന് 900 റിയാലും കുറച്ച് ദിർഹവും കണ്ടെത്തിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക