മുംബൈ: വീണ്ടും പാന്‍ ഇന്ത്യ നായകനായി വിജയിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ലക്കി ഭാസ്കര്‍ എന്ന ചിത്രം ഇതിനകം നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. മൂന്നാം വാരത്തിലും ചിത്രം തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കെ മികച്ച പ്രതികരണമാണ് നേടുന്നത്. ആകെ 30 കോടി രൂപയാണ് സിനിമയുടെ നിര്‍മ്മാണച്ചെലവ്.
ഇതോടെ ദുല്‍ഖര്‍ സല്‍മാന്‍ ഒരു പാന്‍ ഇന്ത്യന്‍ നായകനായി മാറുകയാണ്. ഇദ്ദേഹത്തിന്റെ സീതാരാമം എന്ന 2022ലെ ചിത്രവും വിജയമായിരുന്നു. തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍ എന്ന നിലയില്‍ കൂടുതല്‍ സ്വീകാര്യത നേടുന്നത്.
ദീപാവലിക്കാണ് ലക്കി ഭാസ്കര്‍ തിയറ്ററുകളില്‍ എത്തിയത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഭാസ്കർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്.
ബാങ്കില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള നായകന്‍ പിന്നീട് കള്ളപ്പണം വെളുപ്പിക്കുന്ന ശൃംഖലയിലേക്ക് എത്തിപ്പെടുകയാണ് ചെയ്യുന്നത്. ഇതിനിടെ ലക്കി ഭാസ്കറിലെ വീഡിയോ ഗാനം സമൂഹമാധ്യമത്തില്‍ റിലീസായി. . ‘മിണ്ടാതെ.’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജിവി പ്രകാശ് കുമാർ സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയത് വൈശാഖ് സുകുണൻ ആണ്. യാസിൻ നിസാർ, ശ്വേത മോഹൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
1980 -90 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ഭാഷകളിലും റിലീസ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക