ട്വന്റി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരായ ഭാരതം അത്യുഗ്രന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് രോഹിത് ശര്‍മ്മയ്ക്ക് കീഴില്‍ രണ്ടാം ലോക കിരീടം നേടിയതിന് പിന്നാലെ സീനിയര്‍ താരങ്ങള്‍ കൊഴിഞ്ഞുപോയിരുന്നു. പിന്നാലെ പരിചയ സമ്പന്നര്‍ കുറഞ്ഞ ഭാരത ടീമിനെയാണ് ട്വന്റി20 കണ്ടിട്ടുള്ളത്. നാട്ടിലും വിദേശത്തും തകര്‍പ്പന്‍ പ്രകടനമാണ് നേടിയിരിക്കുന്നത്.
സൂര്യകുമാര്‍ യാദവ് നായകനായ ഈ ടീമിന് കീഴില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം കരുത്തുകാട്ടിക്കൊണ്ടിരിക്കുന്നു. പേസ് നിരയില്‍ അര്‍ഷദീപ് സിങ്, സ്പിന്നര്‍മാരില്‍ രവി ബിഷ്നോയിയിലും അക്ഷര്‍ പട്ടേലിന്റെയും കൈയ്യിലിരുന്ന അദ്ധ്വാനത്തിലേക്ക് ആശ്വാസമായി വരുണ്‍ ചക്രവര്‍ത്തി എന്ന പുതിയൊരു താരോദയം ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ കണ്ടു. മികച്ചൊരു ഓപ്പണര്‍ ആണെന്ന് പുതിയ ഭാരത നിരയുടെ ഒരുക്കത്തിന് മുന്നേ അഭിഷേക് ശര്‍മ തെളിയിച്ചു കഴിഞ്ഞു. രോഹിത്തിനൊപ്പം ഓപ്പണറായി തുടങ്ങിയതാണ്. അഭിഷേകിന് ഉത്തമ പങ്കാളിയായി സൂര്യകുമാറിന്റെ പരീക്ഷണത്തില്‍ സഞ്ജു സാംസണ് കരിയറില്‍ ഇതുവരെയുള്ള മികച്ച പ്രകടനത്തിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തിലക് വര്‍മയുടെ ബാറ്റിങ് ശ്രദ്ധിക്കപ്പെടുന്നത്.
മൂന്നാം നമ്പര്‍ പൊസിഷന്‍ കുറേ കൂടി അഗ്രസീവായി കളിക്കേണ്ടതാണെന്ന് സൂര്യകുമാറിന് നന്നായി അറിയാം. താന്‍ ആ പൊസിഷനില്‍ കളിച്ച് അടിതെറ്റിയാല്‍ പിന്നാലെയെത്തുന്ന പുതുനിരയ്ക്ക് ഒരുപക്ഷെ വെല്ലുവിളിയായേക്കും എന്ന തിരിച്ചറിവിലാണ് സൂര്യ നാലാം നമ്പറിലേക്ക് ഇറങ്ങി തിലകിന് പ്രമോഷന് നല്‍കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തെയും നാലാമത്തെയും മത്സരത്തിലൂടെ കിട്ടിയ അവസരം അതിമനോഹരമായി തിലക് തെളിയിക്കുകയും ചെയ്തു. മുന്‍നിരയില്‍ വരുത്തിയ ഈ പരീക്ഷണത്തിലൂടെ തന്റെ ദൗത്യം നന്നായി നിര്‍വഹിച്ച് നായകനെന്ന നിലയില്‍ സൂര്യയും മികവിലേക്കുയര്ന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: