ലഖ്നൗ(ഉത്തര്‍പ്രദേശ്): ദിവ്യാംഗര്‍ക്കും മുതിര്‍ന്ന പൗരര്‍ക്കും മഹാകുംഭമേള ആഹ്ലാദകരമാക്കാന് പ്രത്യേക സൗകര്യമൊരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിനായി റോഡ് വേയ്സ് പോര്‍ട്ടര്‍ പദ്ധതി പ്രകാരം ജീവനക്കാരെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കുകയാണ്. കുംഭമേളയില്‍ 41 കോടിയിലധികം ഭക്തരെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പ്രത്യേക പരിഗണന ലഭിക്കേണ്ട ഭക്തര്‍ക്ക് തിരക്കൊഴിവാക്കി കുംഭമേളയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുകയാണ് റോഡ് വേയ്സ് പോര്‍ട്ടര്‍മാരുടെ ദൗത്യം.
തീര്ത്ഥാടകരേടുള്ള പെരുമാറ്റമടക്കമുള്ള കാര്യങ്ങളില്‍ ഇവര്‍ക്ക് പരിശീലനം നല്‍കുമെന്ന് റോഡ്വേസ് റീജണല്‍ മാനേജര്‍ എം.കെ. ത്രിവേദി പറഞ്ഞു. പ്രയാഗ്രാജിലെ സിവില്‍ ലൈന്‍സ് റോഡ്വേസ് ബസ് സ്റ്റാന്‍ഡില്‍ 16 പോര്‍ട്ടര്‍മാരാണ് ഈ സേവനത്തിനായി തയാറെടുക്കുന്നത്. നീല നിറത്തിലുള്ള യൂണിഫോമുകളും പ്രത്യേക ബാഡ്ജുകളും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: