World

ഹിജാബ് അഴിക്കുന്ന സ്ത്രീകള്‍ രംഗത്ത് ; ഹിജാബ് ധരിക്കാത്തത് ഒരു രോഗമെന്ന് ഇറാന്‍; ഈ രോഗത്തെ ചികിത്സിക്കാന്‍ ക്ലിനിക്കുകള്‍ തുറന്ന് ഇറാന്‍

സ്ത്രീകള്‍ ഹിജാബ് ധരിക്കാതിരിക്കുന്നത് ഒരു രോഗം തന്നെയാണെന്ന് ഇറാന്‍. ഹിജാബ് ധരിക്കാന്‍ പ്രേരിപ്പിക്കാന്‍ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിയ്ക്കുന്നു.

Published by

ടെഹ്‍റാൻ: സ്ത്രീകള്‍ ഹിജാബ് ധരിക്കാതിരിക്കുന്നത് ഒരു രോഗം തന്നെയാണെന്ന് ഇറാന്‍. ഇത്തരം സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി ഇറാന്‍ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിയ്‌ക്കുന്നു.

സ്ത്രീ-കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്‌രി തലേബി ദരേസ്താനിയാണ് ഹിജാബ് ഊരിമാറ്റുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ‘ഹിജാബ് റിമൂവൽ ട്രീറ്റ്മെന്റ് ക്ലിനിക്കുകള്‍ ആരംഭിക്കുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

കാമ്പസിൽ ഹിജാബ് അഴിച്ച് പ്രതിഷേധിച്ച വിദ്യാർഥിനിയെ അറസ്റ്റ് ചെയ്ത് മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം ഉണ്ടായത്. ഹിജാബ് ധരിക്കാത്തതിന് സെക്യൂരിറ്റി ​ഗാർഡുകൾ മർദ്ധിച്ചതിനെ തുടർന്നായിരുന്നു പെൺകുട്ടി സർവകലാശാലാ കാമ്പസിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്. ഇറാന്റെ പുതിയ നീക്കത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഹിജാബ് ധരിക്കാത്തവരെല്ലാം മനോരോ​ഗികളും തെറ്റുകാരുമാണെന്ന് സ്ഥാപിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ചികിത്സക്കായല്ല ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ജയിലിലിടാനുള്ള കേന്ദ്രമായാകും ഇത് പ്രവർത്തിക്കുകയെന്നും മനുഷ്യാവകാശ പ്രവര്‍ത്തകർ വിമര്‍ശിക്കുന്നു. . പ്രതിഷേധക്കാരെ മാനസിക രോ​ഗികളായി മുദ്രകുത്തി പീഡിപ്പിക്കുകയും നിർബന്ധിതമായി ചികിത്സിക്കുകയും ചെയ്യുന്ന ഇറാന്റെ നടപടിക്കെതിരെ നിരവധി സംഘടനകള്‍ മുന്നോട്ട് വന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക