തിരുവനന്തപുരം: ഇന്നത്തെ സിനിമാ സംഗീതത്തില്‍ മെലഡിക്ക് സ്കോപ്പ് കുറവാണെന്ന് പ്രശസ്ത സിനിമാ പിന്നണി, ഗസല്‍ ഗായിക ഗായത്രി അശോകന്‍. “തന്റെ ഴോണറിലുള്ള (GENRE) പാട്ടുകള്‍ മലയാളത്തില്‍ കുറവാണ്. ഹിപ് ഹോപ്, റാപ് (Hip hop, Pop) മ്യൂസിക്കാണ് മലയാളത്തില്‍ കൂടുതലായി ഉള്ളത്. മെലഡിയ്‌ക്ക് പ്രാധാന്യമുള്ള പാട്ടുകള്‍ കുറഞ്ഞു”.- മലയാള സിനിമയിലെ പുതിയ ട്രെന്‍ഡിനെക്കുറിച്ച് ഗായത്രി അശോകന്‍ യുട്യൂബ് ചാനലിനോട് മനസ്സ് തുറക്കവേ പറഞ്ഞു.
വേദനയുടെ ആഘോഷമാണ് ഗസലെന്നും (Celebration of pain ) ഇനിയുള്ള കാലം ഗസലില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും ഗായത്രി അശോകന്‍ പറഞ്ഞു. കോംപ്ലക്സായ, മ്യൂസിക്കലി അഡ്വാന്‍സ് ഡ് (musically advanced) ആയ ഗാനശാഖയാണ് ഗസല്‍. ഗസല്‍, വെസ്റ്റേണ്‍, ഹിന്ദുസ്ഥാനി ക്ലാസിക്കല്‍, കര്‍ണ്ണാടിക് ക്ലാസിക്കല്‍ എന്നിങ്ങനെ എല്ലാ ഗാനശാഖകളിലും താല്‍പര്യമുണ്ടെങ്കിലും താന്‍ ഹിന്ദുസ്ഥാനി ക്ലാസിക്കലും ഗസലും ആണ് കൂടുതല്‍ ആഴത്തില്‍ പഠിച്ചിട്ടുള്ളതെന്നും ഗായത്രി അശോകന്‍ പറയുന്നു.
മുശായിരയുടെയും ശായിരയുടെയും മുഖ്യധാരയില്‍ നില്‍ക്കുന്ന ജോണ്‍ ഏലിയ എന്ന കവിയുടെ ഗസലുകളാണ് താന്‍ പുതുതായി പാടുന്നതെന്നും ഗായന്ത്രി അശോകന്‍ പറയുന്നു. യുവതലമുറ ഏറെ ഇഷ്ടപ്പെടുന്ന കവിയാണ് ഇദ്ദേഹം. ഉറുദ് പോപ് കള്‍ച്ചറില്‍ ഉള്ള ഒരു കള്‍ട്ട് ഫിഗര്‍ ആണ് ജോണ്‍ ഏലിയ. അഹമ്മദ് ഫെറാസ്, ഫെയ്സ് അഹമ്മദ് ഫെയ്സ് എന്നീ സ്ഥിരം ഗസല്‍ എഴുത്തുകാരില്‍ നിന്നും വ്യത്യസ്തമായി പുതിയ ഗസലുകള്‍ അവതരിപ്പിക്കണം എന്ന് തോന്നിയിരുന്നു. ഇപ്പോഴും ഗാലിബ് മിര്‍സയില്‍ കുടുങ്ങിക്കിടക്കുകയാണ് ഗസല്‍ ഗായകരില്‍ പലരും. ഇതില്‍ നിന്നും വ്യത്യസ്തമായി പുതിയ ഭാവങ്ങള്‍ അവതരിപ്പിക്കുന്ന ഗസലുകള്‍ കൂടി കൊണ്ടുവരണം എന്ന അഭിപ്രായം ശക്തമായുണ്ട്. അതുകൊണ്ടാണ് ജോണ്‍ ഏലിയയുടെ ഗസല്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ലിറിക്സിസില്‍ (വരികളില്‍) സെല്‍ഫ് സര്‍കാസമാണ് നിറഞ്ഞിരിക്കുന്നത്. സ്വയം പരിഹാസം, ദാര്‍ശനികമായ തലങ്ങള്‍, തുടങ്ങി പലതും ജോണ്‍ എലിയയുടെ ഗസലില്‍ അടങ്ങിയിരിക്കുന്നു.- ഗായത്രി അശോകന്‍ പറഞ്ഞു.
ജോണ്‍ എലിയയുടെ ഒരു ഗസല്‍ ഇങ്ങിനെ പോകുന്നു. ‘എനിക്ക് അവളെ സ്വന്തമാക്കാനായില്ല. പക്ഷെ അവളെ ഇഷ്ടപ്പെടുന്നയാള്‍ എത്രത്തോളം അവളെ ആഘോഷിച്ച് ജീവിക്കുന്നുണ്ടാകും…’ എന്നിങ്ങനെ അര്‍ത്ഥം വരുന്നതാണ് ഈ ഗസല്‍. ഒരു സാധാരണ പ്രണയഗാനത്തേക്കാള്‍ മനോഹരമാണിത്. മധുവന്തി എന്ന ഡാര്‍ക് രാഗത്തിലാണ് ഈ ഗസല്‍ ചെയ്തിരിക്കുന്നത്. സെല്‍ഫ് മോക്കിങ്ങ് (Self-mocking ആത്മപരിഹാസം), ലോട്ട് ഓഫ് സര്‍കാസം (, Sarcasm അതിരൂക്ഷ പരിഹാസം), ഫിലോസഫിക്കല്‍ അണ്ടര്‍ടോണ്‍ ( Philosophical undertone ദാര്‍ശനിക അന്തര്‍ഭാവം) ഇതെല്ലാം ജോണ്‍ എലിയയുടെ ഈ ഗസലില്‍ ഉണ്ട്.
വടക്കേയിന്ത്യയിലേക്ക് താമസം മാറ്റി അവിടുത്തെ ഗസല്‍ വേദികളില്‍ പാടണമെന്ന് എന്നും സ്വപ്നം കണ്ടിരുന്നു. അതാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോള്‍ മുംബൈയിലാണ് സ്ഥിരതാമസം. ഉദ്ദേശശുദ്ധി നല്ലതെങ്കില്‍ നമ്മുടെ മോഹം സഫലമാകുമെന്നാണ് കരുതുന്നത്. – ഗായത്രി അശോകന്‍ പറയുന്നു.
നിത അംബാനിയുടെ കീഴില്‍ എത്രയോ ഗസല്‍ പ്രോഗ്രാം മുംബൈയില്‍ നടക്കുന്നു. കേരളത്തില്‍ കോര്‍പറേറ്റുകള്‍ സാമ്പത്തികമായി സപ്പോര്‍ട്ട് ചെയ്യണം. അപ്പോള്‍ ഗസല്‍ പോലുള്ള സംഗീത പരിപാടികള്‍ ഇവിടേയും നടത്താന്‍ സാധിക്കും. -ഗായത്രി അശോകന്‍ ചൂണ്ടിക്കാട്ടുന്നു.
അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ പാടിയത്
ഒരിയ്‌ക്കല്‍ തൃശൂരിലെ ചേതന സ്റ്റുഡിയോയില്‍ രവീന്ദ്രന്‍ മാഷെ കാണാന്‍ പോയി. അന്ന് വടക്കേയിന്ത്യയില്‍ ഹിന്ദുസ്ഥാനി സംഗീതം ഗുരുകുലശൈലിയില്‍ പഠിക്കാന്‍ പോയിരുന്ന ഗായത്രിക്ക് പ്രായം 20. പരിചയക്കാരനായ സംഗീതകാരന്‍ ഫിലിപ്പ് ഫ്രാന്‍സിസാണ് എന്നെ രവീന്ദ്രന്‍ മാഷെ പരിചയപ്പെടുത്തിയത്. ഇന്‍റര്‍നെറ്റില്ലാത്ത കാലത്ത്, ഹിന്ദുസ്ഥാനി പഠിക്കാന്‍ പോയ ഡോക്ടര്‍മാരായ ദമ്പതികളുടെ മകള്‍ പൂനെ വരെ ഹിന്ദുസ്ഥാനി പഠിക്കാന്‍ പോയത് രവീന്ദ്രന്‍ മാഷെ അത്ഭുതപ്പെടുത്തി. നീ ഒരു പാട്ട് പാട് എന്ന് പറഞ്ഞപ്പോള്‍, ഗായത്രി ഒരു ബന്ദിഷ് യമന്‍ കല്യാണില്‍ പാടി. ഇവളെക്കൊണ്ട് ഒരു പാടിപാടിച്ചാലോ എന്ന ചോദിച്ച് രവീന്ദ്രന്‍ മാഷ് ഒരു മലയാളം ഗാനം പാടി. എല്ലാം പാടിക്കഴിഞ്ഞ് ഞാന്‍ പൂനെയില്‍ പോയി. അത് യേശുദാസിനൊപ്പമുള്ള ഒരു ഡ്യൂവറ്റ് ഗാനമാണെന്ന് പിന്നീട് കാസെറ്റ് പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്. ലക്ഷ്മി ഗോപാലസ്വാമി പാടുന്ന സിറ്റുവേഷനാണ് സിനിമയില്‍. ദീന ദയാലോ എന്ന ഗാനം. ഗസല്‍ പാടുന്ന ശബ്ദം തന്നെ ഈ ഗാനത്തിന് വേണമെന്ന് നിര്‍ബന്ധം പിടിച്ചത് ലോഹിതദാസാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതായിരുന്നു വരികള്‍.
സസ്നേഹം സുമിത്ര എന്ന സിനിമയിലെ ‘എന്തേ നീ കണ്ണാ’ എന്ന ഗാനത്തിന് മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി.
ഔസേപ്പച്ചന്‍ സംഗീതം ചെയ്തതാണ് ഈ ഗാനം. ഷിബു ചക്രവര്‍ത്തി എഴുതിയ ഈ ഗാനം കല്യാണിയില്‍ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മകള്‍ക്ക് എന്ന സിനിമയിലെ ചാഞ്ചാടിയാട് എന്ന ഗാനവും ജനപ്രിയഗാനമായി.
മകള്‍ക്ക് എന്ന സിനിമയിലെ ചാഞ്ചാടിയാടി ഉറങ്ങൂ നീ എന്ന ഗാനവും ജനപ്രിയഗാനമായി. കൈതപ്രത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് രമേഷ് നാരായണന്‍. നരനിലെ തുമ്പിക്കിന്നാരം ഋതുവിലെ പുലരുമോ എന്നീ ഗാനങ്ങളും ശ്രദ്ധേയമായി. കയ്യൊപ്പിലെ ജല്‍തേ ഹേ….എന്ന ഗാനവും വ്യത്യസ്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: