Kerala

ഭക്താഭീഷ്ടം ഭഗവാന്‍ നിറവേറ്റും; ശബരിമല മേല്‍ശാന്തി എസ്.അരുണ്‍കുമാര്‍ നമ്പൂതിരി

Published by

സന്നിധാനം: ഭക്തിയോടെ പറഞ്ഞാല്‍ ആഗ്രഹങ്ങള്‍ അയ്യപ്പസ്വാമി നിറവേറ്റിത്തരുമെന്നും തന്റെ നിയോഗം അതിനു തെളിവാണെന്നും ശബരിമല മേല്‍ശാന്തി എസ്.അരുണ്‍കുമാര്‍ നമ്പൂതിരി. അയ്യനെ പൂജിക്കണമെന്നത് കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു. അതിപ്പോള്‍ സഫലമായെന്ന് അദ്ദേഹം പറഞ്ഞു.

ശബരീശനെ സേവിക്കാന്‍ കിട്ടിയ ഒരു വര്‍ഷം സൗഭാഗ്യമായി കരുതുന്നു. ഭഗവാന്റെ കാരുണ്യവും കടാക്ഷവുമാണ് ഇവിടേക്ക് എത്തിച്ചത്. ആദ്യമായി പൂജ തുടങ്ങിയത് ഒരു അയ്യപ്പ ക്ഷേത്രത്തിലാണ്. അന്നു മുതല്‍ ശബരിമലയില്‍ പൂ
ജ ചെയ്യണമമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അതാണ് ഇപ്പോള്‍ നിറവേറ്റപ്പെട്ടത്.

ഓരോ ഭക്തനും കഠിന വ്രതം നോറ്റ് ഭക്തിയോടെ വേണം ദര്‍ശനത്തിന് എത്താന്‍. കലികാലത്ത് ഭക്തിക്ക് പ്രാധാന്യവും നാമജപത്തിന് ശക്തിയും ഏറെയാണ്. ഭക്തിയോടെ എന്തു പറഞ്ഞാലും ഭഗവാന്‍ നിറവേറ്റിത്തരും എന്നതിന്റെ തെളിവാണ് തനിക്ക് കിട്ടിയ സൗഭാഗ്യം.

ഗുരുനാഥന്‍മാരുടെയും പരമ്പരകളുടെയും അനുഗ്രഹമാണിത്. എത്ര പ്രാര്‍ത്ഥിക്കുന്നുവോ അത്രയും ആന്തരികശക്തി വര്‍ധിക്കും. ആദ്യത്തെ ഗുരുവും ദൈവവുമൊക്കെ അമ്മയാണെന്ന് വിശ്വസിക്കുന്നു.

പ്രകൃതി തന്നെ ഭഗവതിയാണ്. ആദ്യകാലം മുതല്‍ക്കേ ഗുരുനാഥന്‍മാര്‍ ശബരിമല മേല്‍ശാന്തിയാകാന്‍ അപേക്ഷ സമര്‍പ്പിക്കണമമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ ചെയ്ത് തുടങ്ങിയതോടെയാണ് അതിനുള്ള ധൈര്യം ലഭിച്ചത്. ഭഗവതി കൂടെയുണ്ടെന്ന ആത്മവിശ്വാസമുണ്ട്.

41 ദിവസത്തെ വ്രതമോടെ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ അയ്യപ്പന്റെ പൂങ്കാവനത്തിലേക്ക് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ കൊണ്ടു വരാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക