Marukara

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് റിട്ടയേര്‍ഡ് മലയാളി ഉദ്യോഗസ്ഥ കുടുംബസംഗമം

Published by

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ ഒരു കുടുംബ സംഗമം 2024 നവംബര്‍ 15 വെള്ളിയാഴ്‌ച്ച ഉച്ചക്ക് 12 മണി മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്‌റ്റോറന്റില്‍ വെച്ച് നടക്കുകയുണ്ടായി.

അമേരിക്കയുടെയും ഭാരതത്തിന്റെയും ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മുഖ്യ സംഘാടകനായ പോള്‍ കറകപ്പിള്ളില്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഈ അടുത്തിടക്ക് നമ്മളെ എന്നന്നേക്കുമായി വിട്ടുപിരിഞ്ഞവരെ ഓര്‍മ്മിക്കുകയും അവര്‍ക്കു വേണ്ടി എല്ലാവരും എഴുന്നേറ്റുനിന്ന് ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ലാലു മാത്യു, രാജു യോഹന്നാന്‍, അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചപ്പോള്‍ ജയപ്രകാശ് നായര്‍ ഒരു കവിത ആലപിച്ചു. ഫിലിപ്പ് ന്യൂജേഴ്‌സി, ജയപ്രകാശ് നായര്‍, ചാക്കോ കോയിക്കലേത്ത്, എബ്രഹാം കടുവട്ടൂര്‍, വര്‍ഗീസ് ഒലഹന്നാന്‍, ജോസഫ് വാണിയപ്പള്ളി, എല്‍സി ജൂബ് എന്നിവര്‍ ആശംസാ പ്രസംഗം ചെയ്തു.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭങ്ങളായ ഗ്ലോബല്‍ കൊളീഷന്‍ & ബോഡി വര്‍ക്‌സിലെ നോവ ജോര്‍ജും ഫിസിയോ തെറാപ്പി രംഗത്തുനിന്ന് സാജന്‍ അഗസ്റ്റിനും തങ്ങളുടെ സേവനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരുടെയും സഹായസഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

മാത്തുക്കുട്ടി ജേക്കബ്, ബബീന്ദ്രന്‍, ഫിലിപ്പ് ന്യൂജേഴ്‌സി, വര്‍ഗീസ് ലൂക്കോസ് എന്നിവരാണ് പോള്‍ കറുകപ്പിള്ളിയോടൊപ്പം ഈ കുടുംബസംഗമം സംഘടിപ്പിക്കുവാന്‍ പ്രയത്‌നിച്ചത്.

അറിയപ്പെടുന്ന സാഹിത്യകാരന്‍ കൂടിയായ സി.എസ്. ചാക്കോ (രാജൂ ചിറമണ്ണില്‍) എംസിയായി പ്രവര്‍ത്തിച്ചു. വര്‍ഗീസ് ലൂക്കോസിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.

വളരെയധികം ആളുകള്‍ പങ്കെടുത്ത ഈ പരിപാടി വന്‍ വിജയമായിരുന്നുവെന്ന് സംഘാടകരില്‍ ഒരാളായ പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു. വര്‍ഷത്തില്‍ നാലു പ്രാവശ്യമെങ്കിലും ഇതുപോലെ എല്ലാവരും ഒത്തുകൂടണമെന്ന് ഐക്യകണ്‌ഠേന തീരുമാനിച്ചാണ് സംഗമം അവസാനിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts