Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കമ്പ്യൂട്ടിങ്ങും എഐയും പിന്നെ ഹരിതോര്‍ജവും

അമിതാഭ് കാന്ത് by അമിതാഭ് കാന്ത്
Nov 17, 2024, 07:24 am IST
in Main Article

കൊവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, സാങ്കേതിക ചരിത്രത്തിലെ ഏറ്റവും പരിവര്‍ത്തനാത്മകമായ വിപ്ലവത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. ഉപയോഗപ്രദവും സാര്‍വത്രികവും പരിധികളില്ലാത്തതുമായ നിര്‍മിതബുദ്ധിയുടെ ആവിര്‍ഭാവമായിരുന്നു അത്. ഈ പുതിയ നിര്‍മിതബുദ്ധി യുഗത്തില്‍നിന്ന് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക അവസരങ്ങള്‍ എന്നിവ സുരക്ഷിതമാക്കാനുള്ള ആഗോള മത്സരം തുടരുകയാണ്. നിര്‍മിതബുദ്ധി, വ്യവസായങ്ങളെ പരിവര്‍ത്തനം ചെയ്യുകയും നമ്മുടെ ദൈനംദിന ജീവിതത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്യുന്നത് തുടരുമ്പോള്‍, ഊര്‍ജം ഏറെ ആവശ്യമുള്ള നിര്‍മിതബുദ്ധി പ്രക്രിയകളുടെ ആവശ്യകതയും കുതിച്ചുയരുന്നു. സമൃദ്ധമായ പുനരുപയോഗ ഊര്‍ജസ്രോതസ്സുകളും, വളരുന്ന നിര്‍മിതബുദ്ധി ആവാസവ്യവസ്ഥയുമുള്ള ഭാരതം, നിര്‍മിതബുദ്ധി പ്രക്രിയക്ക് ഊര്‍ജമേകുന്നതിന് ഹരിതോര്‍ജം ഉപയോഗിക്കുന്നതില്‍ ആഗോളതലത്തില്‍ മുന്‍നിരയിലെത്തുന്നതിനുള്ള അനുയോജ്യമായ സ്ഥാനത്താണുള്ളത്.

നിര്‍മിതബുദ്ധി പ്രക്രിയക്കു വലിയ തോതില്‍ ഊര്‍ജം ആവശ്യമാണ്. ഒരു നിര്‍മിതബുദ്ധി മാതൃക പരിശീലിപ്പിക്കാന്‍ ഡേറ്റാ കേന്ദ്രത്തില്‍ 2,84,000 കിലോവാട്ട്- മണിക്കൂര്‍ വൈദ്യുതി വരെ ഉപയോഗിക്കേണ്ടിവരുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ചാറ്റ് ജിപിടി ചോദ്യം സാധാരണ ഗൂഗിള്‍ തെരച്ചിലിന്റെ പത്തിരട്ടി ഊര്‍ജവും അഞ്ച് വാട്ട് എല്‍ഇഡി ബള്‍ബ് ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ പത്തിരട്ടി ഊര്‍ജവും ഉപയോഗിക്കുന്നു. കൂടാതെ, ഡേറ്റാ കേന്ദ്രങ്ങള്‍ മാത്രം ഉപയോഗിക്കുന്നത് ആഗോള വൈദ്യുതി ആവശ്യകതയുടെ ഒരു ശതമാനമാണ്. ഇതു സുസ്ഥിര ഊര്‍ജ പ്രതിവിധികളുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നു. നിര്‍മിതബുദ്ധി കമ്പ്യൂട്ടിങ്ങിനായുള്ള ഊര്‍ജ ആവശ്യകതകള്‍ക്ക്, ഹൈപ്പര്‍-സ്‌കെയില്‍ ഡേറ്റാ കേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന വലിയ തോതിലുള്ള ഡേറ്റാ കേന്ദ്രങ്ങള്‍ ഉടനടി സ്ഥാപിക്കേണ്ടത് ആവശ്യമാണ്. ഈ പുതിയ ഹൈപ്പര്‍-സ്‌കെയില്‍ ഡേറ്റാ കേന്ദ്രങ്ങള്‍ പല പ്രദേശങ്ങളും ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുന്ന തോതിലും വേഗതയിലും വിശ്വസനീയമായ ഹരിതോര്‍ജം ആവശ്യപ്പെടുന്നു. ആഗോള ഡേറ്റാ കേന്ദ്രങ്ങളുടെ ഊര്‍ജ ആവശ്യകത 2030 ആകുമ്പോഴേക്കും 4000 ടെറാവാട്ട് മണിക്കൂര്‍ ആയി ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇത് ആഗോള വൈദ്യുതി ആവശ്യകതയുടെ 5 ശതമാനമാണ്.

ഹരിതോര്‍ജ ഉത്പാദകര്‍ രാജ്യത്തിന്റെ ശക്തി

പുനരുപയോഗ ഊര്‍ജനിലയങ്ങള്‍ക്ക് അവയുടെ, സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റുകളോ ഭാഗങ്ങളോ ഉപയോഗിച്ചുള്ള, മോഡുലാര്‍ രൂപകല്‍പ്പന കാരണം നിര്‍മാണത്തിനും ആരംഭിക്കുന്നതിനും ഏറ്റവും വേഗത്തിലുള്ള സമയപരിധിയുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കള്‍ക്കു വൈദ്യുതി എത്തിക്കുന്നതിന് ആവശ്യമായ പ്രസരണ ലൈനുകള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതിനാല്‍, നിലയങ്ങളുടെ ദ്രുതഗതിയിലുള്ള നിര്‍മാണവുമായി പൊരുത്തപ്പെട്ടു പോവുക എന്നത്, പല പ്രദേശങ്ങള്‍ക്കും പ്രയാസമാണ്. 2030 ആകുമ്പോഴേക്കും പുനരുപയോഗ ഊര്‍ജത്തിന്റെ 50 ശതമാനവും ഫോസില്‍ ഇതര ഇന്ധനങ്ങളില്‍നിന്നു ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും 300 ദിവസത്തിലധികം സൂര്യപ്രകാശവും കരുത്തുറ്റതും വേഗമേറിയതുമായ കാറ്റുമുള്ള ഭാരതത്തിന് നിര്‍മിതബുദ്ധി പ്രക്രിയയെ പിന്തുണയ്‌ക്കാന്‍ കഴിയുംവിധത്തില്‍, സൗരോര്‍ജത്തിനു വലിയ സാധ്യതകളുണ്ട്.

വലിയ തോതിലുള്ള, ലോകോത്തര ഊര്‍ജപദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയുന്ന സ്വകാര്യ-പൊതുമേഖലകളിലെ പ്രാദേശിക ഹരിതോര്‍ജ ഉത്പാദകരാണ് രാജ്യത്തിന്റെ യഥാര്‍ഥ ശക്തി. ആധുനിക ദേശീയ ഗ്രിഡും ഫലപ്രദമായ നിയന്ത്രണ ചട്ടക്കൂടുമാണ് പുനരുപയോഗ ഊര്‍ജവ്യവസായത്തെ പിന്തുണയ്‌ക്കുന്നത്. അതേസമയം ആയിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളുമായി രാജ്യത്തിന്റെ നിര്‍മിതബുദ്ധി ആവാസവ്യവസ്ഥ അതിവേഗം വളരുകയാണ്. കൂടാതെ,ആഗോള നിര്‍മിതബുദ്ധി പ്രതിഭകളുടെ 20 ശതമാനം ഭാരതത്തില്‍ നിന്നാണ്. ഇത് നിര്‍മിതബുദ്ധി കമ്പനികള്‍ക്ക് ഭാരതത്തെ ആകര്‍ഷകമായ സ്ഥലമാക്കി മാറ്റുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍, ഇ-കൊമേഴ്സ്, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവയുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയാല്‍, 2025 ഓടെ രാജ്യത്തിന്റെ നിര്‍മിതബുദ്ധി വിപണി 7.8 ശതകോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിജിറ്റല്‍ സേവനങ്ങള്‍, ഇ-കൊമേഴ്സ്, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവയുടെ ആവശ്യകത വര്‍ധിക്കുന്നതിനാല്‍, ഭാരതത്തിന്റെ ഡേറ്റാ കേന്ദ്ര വിപണി അതിവേഗം വികസിക്കുകയണ്. ‘മാര്‍ക്കറ്റ്സ് ആന്‍ഡ് മാര്‍ക്കറ്റ്സി’ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 21.1 ശതമാനം വളര്‍ച്ചനിരക്കുമായി 2025-ഓടെ ഈ വിപണി 1432 മെഗാവാട്ട് സ്ഥാപിത ശേഷിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2030 ആകുമ്പോഴേക്കും 3243 മെഗാവാട്ടില്‍ എത്തുമെന്നും വളര്‍ച്ചനിരക്ക് 15.6 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു. ഹൈപ്പര്‍-സ്‌കെയില്‍ ഡേറ്റാ കേന്ദ്രങ്ങളുമായി ഏഷ്യാ പസഫിക്കിലെ ഏറ്റവും മികച്ച ഡേറ്റാ കേന്ദ്ര വിപണിയായി ഭാരതം മാറുമെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസില്‍ അടുത്തിടെ വന്ന ലേഖനം സൂചിപ്പിക്കുന്നത്.

മറ്റ് അടിസ്ഥാനസൗകര്യ പദ്ധതികളില്‍നിന്ന് ഡേറ്റാ കേന്ദ്രങ്ങളെ വ്യത്യസ്തമാക്കുന്ന പ്രത്യേക സംവിധാനങ്ങള്‍ ഇവയ്‌ക്ക് ആവശ്യമാണ്. വിശ്വാസ്യത, സുരക്ഷ, മോഡുലാരിറ്റി, നിരവധി സ്ഥലങ്ങളിലായുള്ള സംഭരണശേഷി എന്നിവയുടെ ഉയര്‍ന്ന നിലവാരമുള്ള മാനദണ്ഡങ്ങള്‍ക്കായാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അവയുടെ വിജയത്തിന് ബാക്കപ്പ് പവര്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ഉപയോഗിക്കുന്ന പ്രധാന ബാക്കപ്പ് സാങ്കേതികവിദ്യ ഡീസല്‍ ജനറേറ്ററുകളാണെങ്കിലും, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കുന്നതിന്, പ്രധാന സാങ്കേതിക കമ്പനികള്‍, ബാറ്ററികള്‍ (6 മണിക്കൂര്‍ ബാക്കപ്പ്), ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ (48 മണിക്കൂര്‍ ബാക്കപ്പ്) എന്നിവ പോലുള്ള ഹരിത സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു. ഹൈപ്പര്‍-സ്‌കെയില്‍ ഡേറ്റാ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് ജലലഭ്യത വെല്ലുവിളി ഉയര്‍ത്തുന്നു. അതിനാല്‍ ഉപോല്‍പ്പന്നമായി ജലം ഉല്‍പ്പാദിപ്പിക്കുന്ന ഇന്ധന സെല്ലുകള്‍ പോലുള്ള സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കുന്നത് ഇതിന് മികച്ച പരിഹാര മാര്‍ഗമാകും.

നൈപുണ്യ വികസനവും തൊഴില്‍ അവസരങ്ങളും

സുസ്ഥിര നിര്‍മിതബുദ്ധി പ്രക്രിയകളുടെ ഉദാഹരണമാണ് 100 ശതമാനം പുനരുപയോഗ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ ഹൈദരാബാദിലെ നിര്‍മിതബുദ്ധി അധിഷ്ഠിത ഡേറ്റാകേന്ദ്രം. പൂനൈയിലെ മൈക്രോസോഫ്റ്റിന്റെ നിര്‍മിതബുദ്ധി അധിഷ്ഠിത ഡേറ്റാകേന്ദ്രം ഊര്‍ജ ആവശ്യങ്ങള്‍ക്കായി സൗരോര്‍ജം ഉപയോഗിക്കുന്നു. ഇതും നിര്‍മിതബുദ്ധിയില്‍ ഹരിതോര്‍ജത്തിന്റെ സാധ്യതകള്‍ എടുത്തുകാട്ടുന്നു. കൂടാതെ, ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ സംരംഭം ഹരിത ഡേറ്റാ കേന്ദ്രങ്ങളുടെയും നിര്‍മിതബുദ്ധി അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം പ്രോത്സാഹിപ്പിക്കുകയും ഈ മേഖലയിലെ വളര്‍ച്ചയ്‌ക്ക് സഹായകമായ ചട്ടക്കൂട് നല്‍കുകയും ചെയ്യുന്നു.

നിര്‍മിതബുദ്ധി ഡേറ്റാ കേന്ദ്ര മേഖലയില്‍ വിജയിക്കുന്നതിന്, നെറ്റ്-സീറോ ഹൈപ്പര്‍ സ്‌കെയില്‍ ഡേറ്റാ കേന്ദ്രങ്ങള്‍ക്കായി ഭാരതം നയം വികസിപ്പിക്കണം. ഹരിതഗൃഹ വാതക ബഹിര്‍ഗമനമുണ്ടാക്കാത്ത വലിയ ഡേറ്റാ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുക എന്നാണ് ഇതിനര്‍ഥം. വിശ്വസനീയമായ ബാക്കപ്പ് ഊര്‍ജസംവിധാനങ്ങള്‍ക്കൊപ്പം ഹരിതോര്‍ജം തുടര്‍ച്ചയായി നല്‍കാന്‍ കഴിയുന്ന പ്രധാന പ്രദേശങ്ങള്‍ രാജ്യം തിരിച്ചറിയണം. കൂടാതെ, വളരെ സുരക്ഷിതവും കാര്യക്ഷമവുമായ വിപുലമായ ഡേറ്റാ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുകയും അവരുടെ നൈപുണ്യം വികസിപ്പിക്കുകയും ചെയ്യണം.

കുറഞ്ഞ തോതില്‍ ജലവും ഊര്‍ജവും ഉപയോഗിക്കുന്ന ഡേറ്റാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിച്ച്, പരീക്ഷണാര്‍ഥ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം. ഫലപ്രദമായ നയങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിലൂടെ ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ വിശ്വാസം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്.

സംശുദ്ധ ഊര്‍ജത്തിലെ കരുത്തും വളരുന്ന നിര്‍മിതബുദ്ധി ആവാസവ്യവസ്ഥയും ഉള്ളതിനാല്‍, ഹരിതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മിതബുദ്ധി പ്രക്രിയയില്‍ രാജ്യത്തിന് മികച്ച സ്ഥാനമുണ്ട്. പുനരുപയോഗ ഊര്‍ജസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെയും നിര്‍മിതബുദ്ധി ഡേറ്റാ കേന്ദ്രങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കാം. കൂടാതെ സുസ്ഥിര വ്യവസായങ്ങളുടെയും നൂതനാശയങ്ങളുടെയും കേന്ദ്രമെന്ന ഖ്യാതി ഉയര്‍ത്താനും, സംശുദ്ധ ഊര്‍ജം, നിര്‍മിതബുദ്ധി മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കും.

(ഇന്ത്യയുടെ ജി 20 ഷെര്‍പ്പയും നിതി ആയോഗ് മുന്‍ സിഇഒയുമാണു ലേഖകന്‍. കാഴ്ചപ്പാടുകള്‍ വ്യക്തിപരം)

Tags: AI and Green EnergyComputingDigital servicese-commerce and cloud computing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.