India

ഭാരതത്തിന്റെ അരിക്ക് ആവശ്യക്കാരേറെ; ഒക്ടോബറിൽ 100 കോടിയുടെ കയറ്റുമതി, വരുമാനം 1,050 മില്യൺ ഡോളർ

Published by

ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്നുള്ള അരിക്ക് വിദേശരാജ്യങ്ങളില്‍ ആവശ്യക്കാരേറെ. ഒക്ടോബറില്‍ 100 കോടിയുടെ (ഒരു ബില്യണ്‍) കയറ്റുമതിയാണ് നടത്തിയത്. 1050.93 മില്യണ്‍ ഡോളറാണ് അരി കയറ്റുമതിയിലൂടെ ഭാരതത്തിന്റെ ഖജനാവിലേക്കെത്തിയത്.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇത് 565.65 മില്യണ്‍ ഡോളറായിരുന്നു. ഒരു വര്‍ഷത്തിനിടെ 85.79 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ അരി കയറ്റുമതി 5.27 ശതമാനം വര്‍ധിച്ച് 6171.35 മില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ഇത് 5862.23 മില്യണ്‍ ഡോളറായിരുന്നു. രണ്ട് മാസമായി അരി കയറ്റുമതി സുഗമമാക്കുന്നതിന് കേന്ദ്രം നിരവധി നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് കയറ്റുമതി കുത്തനെ ഉയര്‍ന്നത്. സപ്തംബറിലാണ് ബസ്മതി ഇതര അരിയുടെ കയറ്റുമതി നിരോധനം കേന്ദ്രം നീക്കിയത്.

ഭാരതമാണ് അരി ഉത്പാദകരില്‍ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം. കയറ്റുമതിയില്‍ ഒന്നാം സ്ഥാനവും ഭാരതത്തിനാണ്. ഭാരതത്തിലും ചൈനയിലുമായാണ് ലോകത്തിലെ അരി ഉത്പാദനത്തിന്റെ പകുതിയിലധികവും. ആകെ അരി കയറ്റുമതിയുടെ 33 ശതമാനവും വഹിക്കുന്നത് ഭാരതമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by