പരീക്ഷ ഡിസംബര്‍ 13, 15 തീയതികളില്‍
വിശദവിവരങ്ങള്‍ www.slat-test.org ല്‍
പ്രവേശനം പഞ്ചവത്‌സര എല്‍എല്‍ബി കോഴ്‌സുകളില്‍ സിംബയോസിസ് ഇന്റര്‍നാഷണലിന് (കല്‍പിത സര്‍വ്വകലാശാല) കീഴില്‍ പൂനെ, നോയിഡ, ഹൈദ്രബാദ്, നാഗ്പൂര്‍ എന്നിവിടങ്ങളിലുള്ള സിംബയോസിസ് ലോ സ്‌കൂളുകള്‍ 2025 വര്‍ഷം നടത്തുന്ന ബിഎ. എല്‍എല്‍ബി (ഓണേഴ്‌സ്), ബിബിഎ എല്‍എല്‍ബി (ഓണേഴ്‌സ്), ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി കോഴ്‌സുകളിലേക്കുള്ള സിംബയോസിസ് ലോ അഡ്മിഷന്‍ ടെസ്റ്റ് (Slat2025) 2024 ഡിസംബര്‍ 13, 15 തീയതികളില്‍ ദേശീയതലത്തില്‍ സംഘടിപ്പിക്കും. കേരളത്തില്‍ എറണാകുളം/കൊച്ചി, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്.
യോഗ്യത: ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു/ഹയര്‍ സെക്കന്ററി/തത്തുല്യ ബോര്‍ഡ് പരീക്ഷ 45% മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ (എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 40% മതി) കുറയാതെ വിജയിച്ചിരിക്കണം.
വിശദവിവരങ്ങള്‍ www.slat-test.org- ല്‍ ലഭിക്കും. നവംബര്‍22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 2250 രൂപ.
കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റില്‍ ലോജിക്കല്‍ റീസണിംഗ്, ലീഗല്‍ റിസണിംഗ്, അനലിറ്റിക്കല്‍ റീസണിംഗ്, റീഡംഗ്, കോംപ്രിഹെന്‍ഷന്‍, പൊതുവിജ്ഞാനം എന്നിവയിലായി 60 ചോദ്യങ്ങള്‍, പരമാവധി 60 മാര്‍ക്കിന്. ഒരു മണിക്കൂര്‍ സമയം അനുവദിക്കും. ഉത്തരം തെറ്റിയാല്‍ നെഗറ്റീവ് മാര്‍ക്കില്ല. ഫലപ്രഖ്യാപനം ഡിസംബര്‍ 26 ന്.
ടെസ്റ്റിലും പേഴ്‌സണല്‍ ഇന്ററാക്ഷനിലും മികവ് പുലര്‍ത്തുന്നവരുടെ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ നല്‍കും. ക്യാപിറ്റേഷന്‍ ഫീസോ ഡൊണേഷനോ വാങ്ങില്ല.
സിംബയോസിസ് ലോ സ്‌കൂള്‍ ഹൈദ്രബാദില്‍ 120 സീറ്റുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: