Kerala

ബഹളവും സംഘര്‍ഷവും ; ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യ മത്സരം ഉപേക്ഷിച്ചു

Published by

കോട്ടയം:പ്രതിഷേധം മൂലം ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സിബിഎല്‍) ആദ്യ മത്സരം ഉപേക്ഷിച്ചു. പ്രതിഷേധത്തിനിടെ ട്രാക്കും ടൈമറും തകര്‍ന്നു. ഇതോടെയാണ് ഫൈനല്‍ മത്സരം ഉള്‍പ്പെടെ ഉപേക്ഷിച്ചു.

മത്സരം നടക്കുന്ന സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥ ഉണ്ടായി. മഴയെതുടര്‍ന്ന് വീണ്ടും തുഴയാന്‍ അവസരം കൊടുക്കണമെന്ന കുമരകം ടൗണ്‍ ക്ലബ്ബിന്റെ ആവശ്യം സംഘാടകര്‍ നിഷേധിച്ചു. ഇതോടെ കുമരകം ടൗണ്‍ ക്ലബ്ബ് പ്രതിഷേധിച്ചു. നടുഭാഗം ചുണ്ടനിലാണ് കുമരകം ടൗണ്‍ ക്ലബ് മത്സരിച്ചത്.

ആവശ്യം അംഗീകരിക്കാതെ വള്ളംകളി തുടരാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ഈ വര്‍ഷത്തിലെ ആദ്യത്തെ സിബിഎല്‍ മത്സരമാണ് ശനിയാഴ്ച താഴത്തങ്ങാടിയില്‍ ആരംഭിച്ചത്. ഇതാണ് പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടത്. ഇതേ തുടര്‍ന്ന് ഹീറ്റ്‌സ് മത്സരത്തിനുശേഷമുള്ള മറ്റു മത്സരങ്ങളെല്ലാം നിര്‍ത്തിവെയ്‌ക്കുകയായിരുന്നു.

ഹീറ്റ്‌സ് മത്സരങ്ങളില്‍ വള്ളങ്ങള്‍ ഫിനിഷ് ചെയ്ത സമയം അനുസരിച്ച് ഓരോരുത്തര്‍ക്കും പോയിന്റ് നല്‍കാനും സംഘാടകര്‍ തീരുമാനിച്ചു.

സ്ഥലത്ത് പൊലീസും തുഴച്ചില്‍ക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക