Kerala

ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം സിപിഎം പിന്തുണച്ച കോണ്‍ഗ്രസ് വിമതര്‍ക്ക്

Published by

കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുത്ത് സിപിഎം പിന്തുണച്ച കോണ്‍ഗ്രസ് വിമതര്‍.ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് ഇവരുടെ 11 അംഗ പാനല്‍ മത്സരിച്ച് ജയിച്ചത്.

പാനലിലുളള നാല് പേര്‍ സിപിഎമ്മില്‍ നിന്നുളളവരും ഏഴ് പേര്‍ കോണ്‍ഗ്രസ് വിമതരുമാണ്. ജി.സി. പ്രശാന്ത് കുമാറിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു.് ബാങ്കിലെ നിലവിലെ പ്രസിഡന്റും ഇദ്ദേഹമാണ്.

1963 നിലവില്‍ വന്ന ബാങ്ക് 61 വര്‍ഷമായി കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ആദ്യ സൂപ്പര്‍ക്ലാസ് ബാങ്കാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. 100 കോടിയുടെ ആസ്തിയും 504 കോടി നിക്ഷേപവുമുള്ള ബാങ്ക് 224 കോടി രൂപയാണ് വായ്പ നല്‍കിയിട്ടുള്ളത്.

എട്ട് ശാഖകളും മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റും മൂന്ന് നീതി മെഡിക്കല്‍ സ്‌റ്റോറുകളും സഞ്ചരിക്കുന്ന എടിഎം കോര്‍ബാങ്കിംഗ് സംവിധാനവും ഉള്ള ബാങ്കാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് . തൊണ്ടയാട് 65 സെന്റ് സ്ഥലവും പാറോപ്പടിയിലും കോവൂരിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്.

36000ത്തില്‍ അധികം എ ക്ലാസ് മെമ്പര്‍ ഉള്ള ബാങ്കിന്റെ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ 8500 അംഗങ്ങളാണ് വോട്ട് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക