India

വികസിത് ഭാരത് @ 2047 : അന്താരാഷ്‌ട്ര വ്യാപാര മേളയ്‌ക്ക് പ്രഗതി മൈതാനിയില്‍ തുടക്കമായി

Published by

ന്യൂഡല്‍ഹി: വികസിത് ഭാരത് @ 2047 എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഈ വര്‍ഷത്തെ ഭാരത അന്താരാഷ്‌ട്ര വ്യാപാര മേള ന്യൂ ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ആരംഭിച്ചു. സ്വയം പര്യാപ്തത, രാജ്യത്തിന്റെ സമഗ്ര മേഖലകളിലെയും അഭിവൃദ്ധി, നവീനവും സുസ്ഥിരവും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതുമായ ഭരണസംവിധാനത്തിലൂടെ സാമ്പത്തിക വളര്‍ച്ച എന്നീ മേഖലകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകന്‍-വിപണി-സര്‍ക്കാര്‍ പിന്തുണ വികസിത കേരളത്തിന് എന്ന ആശയം ഉള്‍ക്കൊണ്ടാണ് കൃഷി വകുപ്പിന്റെ സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ആശയത്തെ ആസ്പദമാക്കി വിശദീകരിച്ചിട്ടുണ്ട്. കൂടാതെ കേരളഗ്രോ, കേര ഫെഡ്, ആതിരപ്പള്ളി ട്രൈബല്‍ വാലി എന്നിവരുടെ വില്‍പ്പന സ്റ്റാളുകളും സജീകരിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് പ്രദര്‍ശന വില്പന സ്റ്റാളില്‍ ആവശ്യക്കാര്‍ ഏറെയാണ്.
കൃഷി വകുപ്പിനെ പ്രതിനിധീകരിച്ചുകൊണ്ട് അഡിഷണല്‍ ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) സുനില്‍ എ ജെ, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ അഗ്രിക്കച്ചറല്‍ ഓഫീസര്‍ അനില്‍, കൊല്ലം പ്രിന്‍സിപ്പല്‍ അഗ്രിക്കച്ചറല്‍ ഓഫീസര്‍ രാജേഷ്, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിസാം. എസ്. എ, ക്യാമ്പയിന്‍ ഓഫീസര്‍ മോഹനചന്ദ്രന്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഭാരത അന്താരാഷ്‌ട്ര വ്യാപാര മേള 27 ന് സമാപിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by