India

സമാധാന കരാറിന് ശേഷം ബോഡോലാൻഡ് വളർച്ചയുടെ പുതിയ തരംഗത്തിന് സാക്ഷ്യം വഹിച്ചു : പ്രധാനമന്ത്രി മോദി

Published by

ന്യൂദൽഹി : രണ്ടായിരത്തി ഇരുപതിലെ ചരിത്രപരമായ സമാധാന ഉടമ്പടിക്ക് ശേഷം അക്രമം ഒഴിവാക്കി സമാധാനത്തിന്റെ പാത സ്വീകരിച്ച ബോഡോ സമുദായത്തിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അസമിൽ നടന്ന ആദ്യത്തെ ബോഡോലാൻഡ് മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് അസമിന്റെ ചില ഭാഗങ്ങളിൽ വനങ്ങൾ ഒളിത്താവളങ്ങളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ യുവാക്കളുടെ ഉയർന്ന അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള മാധ്യമമായി ഈ പ്രദേശം മാറുകയാണെന്നും മോദി പറഞ്ഞു.

കൂടാതെ ബോഡോ സമാധാന ഉടമ്പടിക്ക് ശേഷം ബോഡോലാൻഡ് മേഖല വളർച്ചയുടെ പുതിയ തരംഗത്തിന് സാക്ഷ്യം വഹിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നിരവധി തലമുറകൾ രക്തച്ചൊരിച്ചിലിൽ നശിച്ചിരുന്ന നീണ്ട വർഷങ്ങൾക്ക് ശേഷം ബോഡോ സമൂഹം ഒരു ഉത്സവം ആഘോഷിക്കുകയാണെന്നും മോദി പറഞ്ഞു.

നിങ്ങൾ പുതിയ ചരിത്രം രചിച്ചതായി സായ് ഇന്ദിരാഗാന്ധി സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ ബോഡോ സമുദായത്തിലുള്ളവരോടായി പ്രധാനമന്ത്രി പറഞ്ഞു. നിരവധി കലാകാരന്മാർ നാടോടിനൃത്തങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയെ  ചടങ്ങിലേക്ക് സ്വീകരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by