Kerala

എബിവിപി മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട്; നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്, മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കും

Published by

തിരുവനന്തപുരം: ബാറിന് വേണ്ടി എസ് എം വി സ്‌കൂളിന്റെ പ്രവേശനം കവാടം പൊളിച്ച് മാറ്റി പണിയാന്‍ അനുമതി നല്‍കിയ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസീന്റെ നരനായാട്ട്. സമാധാനപരമായി പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ പൊലീസ് ലാത്തി വാശി.

വെളളിയാഴ്ച ഉച്ചയ്‌ക്കാണ് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധം തടയാന്‍ കോര്‍പ്പറേഷന്റെ ഗേറ്റിന് മുന്നില്‍ തന്നെ പൊലീസ് നിലയുറപ്പിച്ചിരുന്നു. ബാരിക്കേഡും സ്ഥാപിച്ചിരുന്നു. ഇത് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

പൊലീസിന്റെ അതിക്രമത്തില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എബിവിപി സംസ്ഥാന സെക്രട്ടറി എ. യു ഈശ്വര പ്രസാദ്, സംസ്ഥാന സമിതിയംഗം ഗോകുല്‍, ജില്ലാ സമിതിയംഗം സതീര്‍ഥ്യന്‍, എം. എസ്. അനന്ദു, അഭിനന്ദ്, ആകാശ്, അഭിഷേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വിട്ടയച്ചപ്പോള്‍ പൊലീസ് ഗോകുല്‍, സതീര്‍ഥ്യന്‍, എ. യു ഈശ്വരപ്രസാദ് എന്നിവരെ അറസ്റ്റ് ചെയ്തു, പിന്നീട് ഇവരെ വിട്ടയച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by