World

പഞ്ചനക്ഷത്ര ഹോട്ടലിലെ ആഹാരം കഴിച്ചു : രണ്ട് വയസുകാരി കോമയിലായി

Published by

പഞ്ചനക്ഷത്ര ഹോട്ടലിലെ ആഹാരം കഴിച്ച കുട്ടി കോമ അവസ്ഥയിലായതായി റിപ്പോർട്ട് . ബ്രിട്ടനിലാണ് സംഭവം . രണ്ട് വയസുള്ള ക്ലോയയാണ് ജീവിതത്തിനും , മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചത് . ക്ലോയയെയും കൂട്ടി മാതാപിതാക്കൾ അവധിക്കാലം ആഘോഷിക്കാൻ ഈജിപ്റ്റിൽ പോയിരുന്നു . അവിടെ പ്രശസ്തമായ പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു താമസം .

എന്നാൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതോടെ ക്ലോയയ്‌ക്ക് വയറിളക്കും , തളർച്ചയും അനുഭവപ്പെട്ടു. വൈകാതെ കുഞ്ഞിന്റെ അവസ്ഥ മോശമാകുകയും , അബോധാവസ്ഥയിലേയ്‌ക്ക് പോകുകയും ചെയ്തു .തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ ഉടൻ ആശുപത്രിയിലേയ്‌ക്ക് മാറ്റി . പരിശോധനയിൽ ക്ലോയയുടെ വൃക്കകൾ പ്രവർത്തനരഹിതമായതായി കണ്ടെത്തി . തുടർന്ന് അടിയന്തിര ഡയാലിസിസിന് വിധേയയാക്കി.

വിശദ പരിശോധനയിൽ ക്ലോയയുടെ ശരീരത്തിനുള്ളിൽ ഇ കോളി ബാക്ടീരിയ പ്രവേശിച്ചതായും ,അത് ശരീരത്തിൽ ഹീമോലിറ്റിക് യൂറേമിക് സിൻഡ്രോം എന്ന അവസ്ഥ ഉണ്ടാക്കിയതായും വ്യക്തമായി . മനുഷ്യന്റെ തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന അവസ്ഥയാണിത്. കൈയ്യിലും , കഴുത്തിലും രക്തം കട്ട പിടിച്ചതിനാൽ നാലു ദിവസമാണ് ക്ലോയ അബോധാവസ്ഥയിൽ കിടന്നത് . ആരോഗ്യം വീണ്ടെടുത്ത് വരുന്നുവെങ്കിലും ഇടയ്‌ക്ക് ക്ലോയ ചില ദിവസങ്ങളിൽ ഭയന്ന് കരയാറുണ്ടെന്നാണ് മാതാപിതാക്കൾ പറയുന്നത് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by