World

ദീപാവലി വിരുന്നിൽ മാംസവും മദ്യവും വിളമ്പിയത് തെറ്റായിപ്പോയി : ഹൈന്ദവ വികാരം വ്രണപ്പെടുത്തിയതിൽ മാപ്പ് പറഞ്ഞ് ബ്രിട്ടൻ

Published by

ലണ്ടൻ : ദീപാവലി വിരുന്നിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോ​ഗിക വസതിയിൽ മാംസവും മദ്യവും വിളമ്പിയതിൽ ഖേദപ്രകടനം. ഡൗണിംഗ് സ്ട്രീറ്റ് സംഘടിപ്പിച്ച പരിപാടി ബ്രിട്ടീഷ് ഇന്ത്യൻ സമൂഹം തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ ചടങ്ങിൽ മാംസവും മദ്യവും വിളമ്പിയതിനാൽ ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെട്ടിരുന്നു . തുടർന്ന് വിമർശനവും ഉയർന്നു. ചടങ്ങ് സംഘടിപ്പിച്ചതിൽ പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസാണ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.

“ഇവൻ്റ് സംഘടിപ്പിക്കുന്നതിൽ ഒരു പിശക് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ സമൂഹത്തിന്റെ വികാരങ്ങളുടെ ഗൗരവം ഞങ്ങൾ മനസ്സിലാക്കുകയും ഇതിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ഭാവിയിൽ ഇത് സംഭവിക്കില്ലെന്ന് ഉറപ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. “ എന്നാണ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

സംഭവത്തെ പല ബ്രിട്ടീഷ് പത്രങ്ങളും നിശിതമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ വംശജയായ കൺസർവേറ്റീവ് എംപി ശിവാനി രാജയും രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷങ്ങളിൽ ഹിന്ദു ആചാരങ്ങൾ അവഗണിച്ചതായി ശിവാനി രാജ പറഞ്ഞിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by