ജയ്പൂർ ; കടപുഴകി വീണ ആൽമരത്തിനടിയിൽ നിന്ന് കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം . ഒഡീഷയിലെ കോരാപുട്ട് നുഗുഡ ഗ്രാമത്തിലാണ് സംഭവം . ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗ്രാമത്തിലെ കൂറ്റൻ ആൽമരം കനത്ത മഴയിൽ നിലം പൊത്തിയിരുന്നു .
അവിടെയെത്തിയ പ്രദേശവാസി സമീറാണ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മരത്തിനടിയിലെ ശിവലിംഗം കണ്ടത്. നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് മീറ്ററുകളോളം താഴ്ചയിൽ മണ്ണ് മാറ്റി ശിവലിംഗം പുറത്തെടുത്തു. ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് ധാരാളം ആളുകൾ ഇത് കാണാൻ എത്തിയിരുന്നു .
കാർത്തിക മാസമായതിനാൽ ശിവനെ ദർശിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് ഭക്തർ ധാരാളമായി എത്തിയിരുന്നുവെന്നും , ശിവലിംഗത്തിനടുത്തായി പതിവ് പൂജ ആരംഭിച്ചതായും നാട്ടുകാർ പറഞ്ഞു . നാട്ടുകാർ അവിടെ ചെറിയൊരു ക്ഷേത്രം സ്ഥാപിച്ചിട്ടുണ്ട്. ഭക്തർക്ക് പ്രസാദവും നൽകുന്നുണ്ട്. ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രം പണിയാൻ പലരും മുന്നോട്ട് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: