Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“Bro” ആയിരുന്നു പ്രശാന്ത് എന്നും, മസിലു കേറിയ മാധ്യമ ലോകവും ബ്യൂറോക്രസിയും മനസ്സിലാക്കാൻ പോകുന്നേയുള്ളൂ: ഗായകൻ വേണുഗോപാൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 03:33 pm IST
in Kerala

തിരുവനന്തപുരം: സസ്പെൻഷനിലായ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന് പിന്തുണയുമായി ഗായകൻ ജി. വേണുഗോപാൽ. പ്രശാന്തിന്‌ ലഭിച്ച സസ്പെന്ഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് തനിക്ക് തോന്നുന്നത്. “Bro” ആയിരുന്നു പ്രശാന്ത് എന്നും, എങ്ങും! ആർട് ഓഫ് റീപാർടീ എന്ന ഷോണറിൽ ഒരു ” പ്രശാന്ത് സിഗ്‌നേച്ചർ ” തന്നെയുണ്ട്. അതിനിയും നമ്മുടെ മസിലു കേറിയ മാധ്യമ ലോകവും ബ്യൂറോക്രസിയും മനസ്സിലാക്കാൻ പോകുന്നേയുള്ളൂവെന്ന് വേണുഗോപാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചത്. അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവർത്തകർ പ്രശാന്തിനെ കരിവാരിതേയ്‌ക്കാൻ ശ്രമിച്ചു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രശാന്ത് സ്വന്തം കേസ് സ്വന്തമായി വാദിച്ചു വിജയം നേടി. അതോടെ മാധ്യമ സ്ഥാപനം പ്രശാന്തിനെതിരായി. ഓ.വി വിജയന്റെ വാക്കുകൾ കടമെടുത്താൽ ” കരിമ്പനപ്പറ്റകളിൽ കാറ്റ് പിടിക്കും പോലെ” പ്രശാന്ത് ചിലപ്പോൾ ചിലതിൽ സ്വയം നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. എന്തും ഉള്ളിലൂറിച്ചിരിച്ചും ആസ്വദിച്ചുമാണ് പ്രശാന്ത് ചെയ്തു കൊണ്ടിരുന്നതെന്നും വേണുഗോപാൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

പ്രശാന്തിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് 2007 ലോ 2008 ഇലോ ആയിരിക്കണം, ആദ്യമായി ഐ എ എസ് ജോലിയിൽ കയറിയ സമയം. പ്രശാന്തിന്റെ സെൻസ് ഓഫ് ഹ്യൂമർ ആണെന്നെ ആദ്യം ആകർഷിച്ചത്. ലക്ഷ്മിയും പ്രശാന്തും താമസിയാതെ എന്റെ കുടുംബ അംഗങ്ങളെ പോലെയായി മാറി . ഞങ്ങളുടെ സായാഹ്നങ്ങൾക്കു ദൈർഘ്യം പോരാതെയായി. ഒരു അബ്സർഡ് ഡ്രാമ പോലെയാണ് ജീവിതം എന്ന് ഞാനും പ്രശാന്തും സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു, ഞങ്ങൾ ഒരുമിക്കുന്ന വേളകളിൽ എല്ലാം.
പ്രശാന്ത് വഹിച്ച പദവികൾ, ഇരുന്ന തസ്തികകൾ, ഇവയ്‌ക്കെല്ലാം അയാൾ ചാർത്തിക്കൊടുത്തൊരു ലാഘവത്വമുണ്ട്! ഭരണ സിരാകേന്ദ്രങ്ങളിൽ, അധികാര സിംഹാസനങ്ങളിൽ അന്യമായൊരു സമഭാവന. അവിടെയൊക്കെയിരുന്നു കൊണ്ട് അയാൾ സമൂഹത്തിനു നൽകിയ സംഭാവനകൾ ഉണ്ട്. സന്ദേശങ്ങളുണ്ട്. “Bro” ആയിരുന്നു പ്രശാന്ത് എന്നും, എങ്ങും! ആർട് ഓഫ് റീപാർടീ എന്ന ഷോണറിൽ ഒരു ” പ്രശാന്ത് സിഗ്‌നേച്ചർ ” തന്നെയുണ്ട്. അതിനിയും നമ്മുടെ മസിലു കേറിയ മാധ്യമ ലോകവും ബ്യൂറോക്രസിയും മനസ്സിലാക്കാൻ പോകുന്നേയുള്ളു. സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചു. ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചത്. അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവർത്തകർ പ്രശാന്തിനെ കരിവാരിതേയ്‌ക്കാൻ ശ്രമിച്ചു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രശാന്ത് സ്വന്തം കേസ് സ്വന്തമായി വാദിച്ചു വിജയം നേടി. അതോടെ മാധ്യമ സ്ഥാപനം പ്രശാന്തിനെതിരായി. ഓ. വി വിജയന്റെ വാക്കുകൾ കടമെടുത്താൽ ” കരിമ്പനപ്പറ്റകളിൽ കാറ്റ് പിടിക്കും പോലെ” പ്രശാന്ത് ചിലപ്പോൾ ചിലതിൽ സ്വയം നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. എന്തും ഉള്ളിലൂറിച്ചിരിച്ചും
ആസ്വദിച്ചുമാണ് പ്രശാന്ത് ചെയ്തു കൊണ്ടിരുന്നത്. അങ്ങനെ അവസാനം സ്വന്തം ഡിപ്പാർട്മെന്റിലെ തന്നെ അനീതികൾക്കെതിരെയും സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കേണ്ടി വന്നു പ്രശാന്തിന്‌. സർക്കാരുദ്യോഗസ്ഥൻ പല വഴികളിൽ ആക്രമിക്കപ്പെട്ടാൽ എങ്ങനെ നേരിടണമെന്ന് സർവീസ് റൂൾസിൽ ഉപദേശങ്ങളൊന്നുമില്ല . നിശബ്ദതയും കണ്ണീരും അല്ലാതെ!
” never depilate a lion in his own den “. അതാണ് പ്രശാന്ത് ചെയ്ത കുറ്റം. അധികാരവർഗ്ഗത്തെ അവരുടെ ഇടനാഴിയിൽ ചെന്ന് കയറി കേശ നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിച്ചു 😝😝😝 . when in a crisis, sometimes the hardest thing in life is to know which bridge to cross and which to burn! ഇവിടെ സസ്പെന്ഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് എനിക്ക് തോന്നുന്നതു . 21 വര്ഷങ്ങള്ക്കു മുൻപ് സമാനമായ സാഹചര്യങ്ങളിൽ ഒരു സെൻട്രൽ ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്ന് രാജി വയ്‌ക്കേണ്ടി വന്നപ്പോൾ ഞാനും ഒന്ന് പകച്ചു നിന്നിട്ടുണ്ട്.
“nothing vast enters the life of mortals without a curse” എന്നാണു സോഫോക്ലസ് പറഞ്ഞത്. ഈ ലോകം വിശാലമാണ് പ്രശാന്ത്. to somebody with brilliant managerial skills and empathy, this world will be your cradle. എത്രയോ പേർ പ്രശാന്തിനെ ഇഷ്ടപ്പെടുന്നു, പ്രശാന്തിനായ് ശബ്ദമുയർത്തുന്നു. ഇതൊരു വിശ്രമസമയം മാത്രം. തിരിച്ചു വരു, കൂടുതൽ ഊർജസ്വലനായി.
and to his detractors, here’s Neruda ” you can cut all the flowers, but you cant stop the spring from coming ” VG
Prasanth N

Tags: suspensionfacebookSinger G VenugopalN Prasanth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സസ്പെൻഷൻ പിൻവലിച്ചു

Kerala

എംഎല്‍എക്കെതിരെ ഫേസ്ബുക്കില്‍ അസഭ്യ കമന്റിട്ട യുവാവിന് മര്‍ദനം: എംഎല്‍എ യു എ ലത്തീഫിന്റെ മകനെതിരെ കേസ്

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

Kerala

ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി രാമൻ നമ്പൂതിരിയുടെ സസ്പെന്‍ഷന്‍ 100 ദിവസം പിന്നിടുമ്പോള്‍ കാരണമറിഞ്ഞാല്‍ ഭക്തന്റെ രക്തം തിളയ്‌ക്കും

India

സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ചുള്ള ഉപന്യാസം ഇഷ്ടപ്പെട്ടില്ല, പ്രധാനമന്ത്രിയെ ഹിറ്റ്‌ലറോട് ഉപമിച്ച് അധിക്ഷേപിച്ചു : അസോസിയേറ്റ് പ്രൊഫസർക്ക് സസ്പെൻഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.