തിരുവനന്തപുരം: കേരള സര്‍വകലാശാല എഫ്‌വൈയുജി പരീക്ഷയുടെ ഭാഗമായി ഈടാക്കുന്ന ഭീമമായ ഫീസ് പിന്‍വലിക്കണമെന്നും വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്നും എബിവിപി. ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് എബിവിപി കേരള സര്‍വകലാശാലയുടെ കീഴിലുള്ള മുഴുവന്‍ കാമ്പസുകളിലും ഇന്ന് പഠിപ്പുമുടക്കും.
നാലുവര്‍ഷ ബിരുദ കോഴ്‌സുകളുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്നും അമിതഫീസ് വാങ്ങാനുള്ള സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും തീരുമാനം അനുവദിക്കില്ല. ഒരു വിദ്യാര്‍ത്ഥിക്ക് 20 രൂപയില്‍ താഴെ മാത്രമാണ് പരീക്ഷാ ചെലവ്. എന്നാല്‍ ഈടാക്കുന്നത് 2,200 രൂപ, പോക്കറ്റടിക്കുന്നതിന് തുല്യമാണിത്. ഫീസ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് എബിവിപി വരുംദിവസങ്ങളില്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.പി. സന്ദീപ് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക