മൂവാറ്റുപുഴ: കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകം പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലങ്കില്‍ ഒരു വര്‍ഷം കഠിന തടവും അനുഭവിക്കണം.
കരിമ്പനയില്‍ കശാപ്പു തൊഴിലാളികള്‍ താമസിച്ച വീട്ടിലാണ് കൊല നടന്നത്. തിരുവനന്തപുരം അബൂരി ആനന്ദ ഭവന് വീട്ടില്‍ രാധാകൃഷ്ണ (47) നെയാണ് പ്രതി തമിഴ്നാട് തെങ്കാശി സ്വദേശി നാഗാര്‍ജുന്‍ കൊലപ്പെടുത്തിയത്. പ്രതി കുറ്റക്കാരനെന്ന് മൂവാറ്റുപുഴ അഡീ. ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ജഡ്ജി ടോമി വര്‍ഗീസ് കണ്ടെത്തി.
2023 മെയ് 30നാണ് സംഭവം. മരിച്ച രാധാകൃഷ്ണനും പ്രതിയും കരിമ്പന ഭാഗത്തുള്ള തൊഴിലുടമസ്ഥന്റ വീട്ടിലായിരുന്നു താമസം. പ്രതി തന്റെ കിടപ്പുമുറിയോടൊപ്പം ഉപയോഗിച്ചു വന്നിരുന്ന ശുചിമുറി രാധാകൃഷ്ണന് ഉപയോഗിക്കുന്നതിലുള്ള വിരോധവും മദ്യപിച്ച് വഴക്കുകൂടുന്നതിലുള്ള വിരോധവുമാണ് കൊലയ്ക്ക് കാരണം. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ജ്യോതികുമാര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: