പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് പ്രാദേശിക കാലാവസ്ഥാ പ്രവചന സംവിധാനം സജ്ജമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതാദ്യമായാണ് കേരളത്തില്‍ മണ്ഡലകാലത്ത് ഇത്തരത്തില്‍ പ്രാദേശിക കാലാവസ്ഥാ പ്രവചന സംവിധാനം സജ്ജമാക്കുന്നത്. നിലവില്‍ രാജ്യത്ത് അമര്‍നാഥ്, ചാര്‍ധാം തീര്‍ത്ഥാടന യാത്രകള്‍ക്ക് സമാന രീതിയില്‍ പ്രാദേശിക കാലാവസ്ഥാ പ്രവചനം നടത്താറുണ്ട്.
മൂന്ന് ദിവസത്തെ കാലാവസ്ഥാ പ്രവചനം നല്‍കും. സന്നിധാനം , പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലായി മൂന്ന് മഴമാപിനികളാണ് സ്ഥാപിച്ചിട്ടുള്ളത്. പ്രദേശിക കാലാവസ്ഥാ പ്രവചനം ഉടന്‍ തന്നെ നൗകാസ്റ്റ് എന്ന തത്സമയ കാലാവസ്ഥാ ബുള്ളറ്റിനുകളിലേക്ക് അപ്ഡ്രേഡ് ചെയ്യും. വരണ്ട കാലാവസ്ഥയും ഉയര്‍ന്ന താപനിലയിലും ആര്‍ദ്രതയും പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. ഇതിനാായി പ്രദേശത്ത് താപനില അളക്കുന്നതിനും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പദ്ധതിയിടുന്നു.
പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ശബരിമലയിലെ കാലാവസ്ഥാ വിവരങ്ങള്‍ തത്സമയം ലഭിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.കൂടാതെ പ്രദേശത്ത് സ്ഥിരമായ കാലാവസ്ഥാ നിരീക്ഷണ സൗകര്യം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പരിഗണനയിലാണ്. നിലവില്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് കാലാവസ്ഥാ അപ്ഡേറ്റുകള് വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ ശബരിമല തീര്‍ഥാടകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ ‘സ്വാമി AI ചാറ്റ് ബോട്ട്’ ആപ്പിലേക്ക് കാലാവസ്ഥാ ബുള്ളറ്റിനുകള്‍ സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ആറ് ഭാഷകളില്‍ ലഭ്യമായ ഈ ആപ്പ് തീര്‍ത്ഥാടകര്‍ക്ക് സഹായവും വിവരങ്ങളും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: