India

ഇത് മധുര നൊമ്പരം : അച്ഛൻ ശുചീകരണ തൊഴിലാളി ആയിരുന്ന ഓഫിസിൽ മുൻസിപ്പൽ കമ്മിഷനറായി മകൾ

Published by

അച്ഛൻ ശുചീകരണ തൊഴിലാളി ആയിരുന്ന മുൻസിപ്പൽ ഓഫിസിൽ കമ്മിഷനറായി ചുമതല ഏറ്റ് മകൾ.മന്നാർ ഗുഡി മുൻസിപാലിറ്റിയിലെ ശുചീകരണ തൊഴിലാളി ആയിരുന്ന ശേഖറിന്റെ മകളായ ദുർഗയാണ് മന്നാർ ഗുഡി തിരുവാരൂർ  മുൻസിപ്പാലിറ്റിയിൽ കമ്മീഷനർ ആയി ചുമതല ഏറ്റത്.

മന്നാർ ഗുഡിക്കടുത്ത് പുതുപ്പാലം സ്വദേശി ആയിരുന്നു ശേഖർ.താൻ അനുഭഭവിക്കുന്ന കഷ്ടപ്പാടുകൾ മകൾ അനുഭവിക്കേണ്ടി വരരുത് എന്ന നിർബന്ധത്താൽ ദുർഗയെ ഏറെ ബുദ്ധിമുട്ടിയായലും ശേഖർ പഠിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ മാസമാണ് ടി എൻ പി എസ് സി ഗ്രൂപ്പ്‌ 2 പരീക്ഷ ഫലം പുറത്ത് വന്നത്. ഏറ്റവും മികച്ച മാർക്ക് വാങ്ങിയാണ് ഇതിൽ ദുർഗ പാസായതും.

തന്റെ അച്ഛൻ അനുഭവിച്ചിരുന്ന കഷ്ടപാടുകളെ പറ്റി വ്യക്‌തമായി അറിയാമെന്നും, പലപ്പോഴും ഓടകൾ വൃത്തിയാക്കിയ ശേഷം അച്ഛൻ ദിവസങ്ങളോളം ആഹാരം കഴിക്കാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ഇത് തനിക്ക് ഒരു വാശിയായിരുന്നു. എന്നാൽ ഇന്ന് ഈ നേട്ടം കാണാൻ അച്ഛൻ ഇല്ല എന്നുള്ളതാണ് തന്റെ ഏറ്റവും വലിയ സങ്കടം എന്നും ദുർഗ പറഞ്ഞു . ഭർത്താവ് നിർമൽ കുമാറിനും,പെൺമക്കൾക്കുമൊപ്പം മധുരാന്തകത്താണ് ദുർഗയുടെ താമസം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക