Kerala

ശബരിമല സർവീസ്: ഒരു തീർഥാടകനെയും നിർത്തിക്കൊണ്ട് പോകരുത്, കെഎസ്ആർടിസിക്ക് കർശന നിർദേശം നൽകി ഹൈക്കോടതി

Published by

കൊച്ചി: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ശബരിമല സർവീസിനായി ഉപയോഗിക്കരുതെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ കർശന നിർദേശം. ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല.അങ്ങനെ കണ്ടാൽ നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.

മണ്ഡല- മകരവിളക്ക് പൂജകൾക്കായി വെള്ളിയാഴ്ചയാണ് ശബരിമല നട തുടക്കുക. പുലർച്ചെ 3 മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്നു മുതൽ രാത്രി 11 മണി വരെയുമായിരിക്കും ദർശനസമയം. പുലർച്ചെ 3 മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്നു മുതൽ രാത്രി 11 മണി വരെയുമായിരിക്കും ദർശനസമയം.

അതേ സമയം നവംബർ മാസത്തിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായതായി അധികൃതർ അറിയിച്ചു, 15 മുതൽ 29 വരെയുള്ള തിയതികളിലെ എല്ലാ സ്ലോട്ടുകളിലെയും ബുക്കിങ് പൂർത്തിയായി. എഴുപതിനായിരം പേർക്കാണ് വെർച്വൽ ക്യൂ വഴി ദർശനം ലഭിക്കുക. 30ന് ഉച്ചക്കു ശേഷമുള്ള ചില സ്ലോട്ടുകളിൽ മാത്രമാണ് ഒഴിവുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by